ഇന്ത്യയുടെ പാം ഓയില്‍ ബഹിഷ്‌കരണം: 'മൂക്കുകുത്തി' വീണ മലേഷ്യ പാക്കിസ്ഥാനുമായി ചേരുന്നു

New Update

ക്വലാലംപൂര്‍: ഇന്ത്യന്‍ വ്യാപാരികളുടെ, പാം ഓയില്‍ ബഹിഷ്‌കരണം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് മലേഷ്യ. ഐക്യരാഷ്ട്ര സഭയിലടക്കം പാകിസ്ഥാന്‍ കൊണ്ടുവരുന്ന ഇന്ത്യ വിരുദ്ധ പ്രമേയങ്ങളെ കണ്ണുംപൂട്ടി അനുകൂലിക്കുന്ന മലേഷ്യന്‍ സര്‍ക്കാരിന്റെ നിലപാടിനെതിരേ ഇന്ത്യന്‍ വ്യാപാര സമൂഹം ബഹിഷ്‌കരണവുമായി രംഗത്തെത്തുകയായിരുന്നു.

Advertisment

publive-image

ഈ സാഹചര്യത്തില്‍ മലേഷ്യയുമായി വ്യാപാര ബന്ധം ശക്തമാക്കാനൊരുകയാണ് പാക്കിസ്ഥാന്‍. കാശ്മീര്‍ വിഷയത്തില്‍ എടുത്ത നിലപാടിന്റെ പേരില്‍ മലേഷ്യയ്ക്കെതിരെ ഇന്ത്യ രംഗത്തെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇത്തരത്തില്‍ തീരുമാനം എടുത്തതെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇമ്രാന്‍ഖാനും മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദും നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

ഇമ്രാന്‍ഖാന്‍ നടത്തിയ മലേഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് ഈ കാര്യത്തില്‍ തീരുമാനമായത്. മലേഷ്യന്‍ ഇറക്കുമതിയില്‍ ഇന്ത്യ വിലക്കു വെച്ചിരിക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാന്‍ അതിനെ മറികടക്കാന്‍ തയാറാവുമെന്ന് വാര്‍ത്താസമ്മേളത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. അതേസമയം വാര്‍ത്താ സമ്മേളനത്തില്‍ മഹാതീര്‍ മുഹമ്മദ് കശ്മീര്‍ വിഷയമോ പൗരത്വ വിഷയമോ പരാമര്‍ശിച്ചിട്ടില്ലാ എന്നതും ശ്രദ്ധേയമാണ്.

ജമ്മു കാശ്മീരില്‍ ഇന്ത്യ അതിക്രമിച്ച് കയറി കൈവശപ്പെടുത്തിയെന്ന മഹാതിര്‍ മുഹമ്മദിന്റെ പരമാര്‍ശമാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. മലേഷ്യയുമായി മികച്ച വ്യാപാര ബന്ധമായിരുന്നു ഇന്ത്യയ്ക്കുള്ളത്.

ലോകത്തെ രണ്ടാമത്തെ വലിയ പാമോയിലില്‍ ഉത്പാദക രാജ്യമായ മലേഷ്യയില്‍നിന്നാണ് ഇന്ത്യ ഭക്ഷ്യ എണ്ണയുടെ സിംഹ ഭാഗവും ഇറക്കുമതി ചെയ്തിരുന്നത്. എന്നാല്‍ മഹാതിര്‍ മൊഹമ്മദിന്റെ വിവാദ പ്രസംഗത്തിനുശേഷം മലേഷ്യയില്‍ നിന്നുള്ള ഇറക്കുമതി വെട്ടിക്കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍നിന്ന് പ്രതിവര്‍ഷം ഒന്‍പത് ദശലക്ഷം ടണ്ണിലധികം പാം ഓയിലാണ് ഇന്ത്യ വാങ്ങുന്നത്. മലേഷ്യന്‍ പാം ഓയില്‍ ബോര്‍ഡിന്റെ കണക്കനുസരിച്ച് 2019ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ ഏറ്റവുമധികം പാം ഓയില്‍ വാങ്ങിയത് ഇന്ത്യയാണ്. 3.9 ദശലക്ഷം ടണ്ണാണ് ഇറക്കുമതി ചെയ്തത്.

pakistan malaysia palm oil india ban
Advertisment