കുവൈറ്റിലേക്ക് എല്ലാ മാസവും 5000 ഈജിപ്ത് പ്രവാസികളെ ജോലിക്ക് റിക്രൂട്ട് ചെയ്യുന്നുവെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Thursday, July 18, 2019

കുവൈറ്റ് : കുവൈറ്റിലേക്ക് എല്ലാ മാസവും 5000 ഈജിപ്ത് പ്രവാസികളെ ജോലിക്ക് റിക്രൂട്ട് ചെയ്യുന്നുവെന്ന അല്‍ റായ് പത്ര റിപ്പോര്‍ട്ട് നിഷേധിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ രംഗത്ത് . കുവൈറ്റിലേക്ക് എല്ലാ മാസവും 5000 ഈജിപ്തുകാരെ റിക്രൂട്ട് ചെയ്യുന്നവെന്ന തലക്കെട്ടില്‍ ആറ് ദിവസം മുമ്പ് പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് മാന്‍പവര്‍ അതോറിറ്റി രംഗത്ത് വന്നിരിക്കുന്നത്.

കെയ്‌റോയിലെ ഡയറക്ടറേറ്റിന് പ്രതിമാസം 5000 ത്തോളം അപേക്ഷകള്‍ കുവൈറ്റില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകളില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന തരത്തില്‍ ഈജിപ്ത്യന്‍ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയാണ് കുവൈറ്റ് മാന്‍പവര്‍ അതോറിറ്റി നിഷേധിച്ചത്.

ഇക്കാര്യത്തില്‍ കുവൈറ്റ് മാന്‍പവര്‍ അതോറിറ്റിയെ ആണോ ഈജിപ്ഷ്യന്‍ മന്ത്രാലയത്തെയാണോ വിശ്വസിക്കേണ്ടതെന്നാണ് അല്‍ റായ് റിപ്പോര്‍ട്ട് ചോദ്യമുന്നയിക്കുന്നത്. ഇക്കാര്യത്തില്‍ നിലപാട് വിശദീകരിക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അഞ്ച് ദിവസം കാത്തിരുന്നത് എന്തുകൊണ്ടെന്നും പത്രം ചോദിക്കുന്നു.

 

 

×