New Update
Advertisment
കുവൈറ്റ് സിറ്റി: മന്ത്രിസഭാ തീരുമാനപ്രകാരം തൊഴിലാളികളുടെ താമസസ്ഥലം അല്ലെങ്കില്‍ പ്രവര്‍ത്തനസ്ഥലങ്ങള്‍ പരിശോധിക്കാന്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അധികാരമുണ്ടെന്ന് അതോറിറ്റി.
എല്ലാ ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ സ്റ്റോറുകളും മറ്റ് സ്ഥലങ്ങളും സന്ദര്‍ശിക്കുന്നതും ഇതില്‍ ഉള്‍പ്പെടുമെന്ന് അധികൃതര്‍ പറയുന്നു.
തൊഴിലാളികളുടെ നിരക്കുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിര്‍ദ്ദിഷ്ട പ്രവൃത്തിസമയങ്ങളില്‍ തൊഴില്‍ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ആരോഗ്യനടപടികള്‍ക്ക് അനുസൃതമായി ഇന്‍സ്‌പെക്ടര്‍മാരുടെ എണ്ണം കണക്കിലെടുത്ത് പരിശോധനാസംഘങ്ങള്‍ ഷെഡ്യൂളുകള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.