വിവിധ സാമ്പത്തിക ഇടപാടുകളില്‍ മുന്‍ഗണന ലഭിക്കുന്നതില്‍ ഏറെ സഹായകരമാണ് പാന്‍ കാര്‍ഡുകള്‍. എന്നാല്‍ സുഗമമായ പാന്‍ കാര്‍ഡ് വിനിയോഗത്തിന് തടയിടുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഉടനെ തന്നെ നടപ്പിലാക്കാനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍.
Advertisment
ഈ നടപടി എല്ലാ പാന്‍ കാര്‍ഡ് ഉപഭോക്താക്കളെയും നേരിട്ട് ബാധിക്കില്ലെങ്കിലും, സര്‍ക്കാര്‍ നിര്‍ദേശാനുസൃതമായ രീതിയില്‍ പാന്‍കാര്‍ഡ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് എന്ത് കൊണ്ടും നല്ലതാണ്.
ആധാറുമായി സമയബന്ധിതമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാന്‍കാര്‍ഡ് ഉടമകള്‍ക്കായിരിക്കും പുതിയ നടപടി നേരിടേണ്ടി വരിക. ഇത്തരത്തിലുള്ള പാന്‍ കാര്‍ഡുകള്‍ ഉടനെ തന്നെ പ്രവര്‍ത്തന രഹിതമാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്‌ട് ടാക്‌സസിന്റെ നിര്‍ദേശപ്രകാരം 2023 മാര്‍ച്ചിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ കാര്‍ഡുകളായിരിക്കും അസാധുവായി തീരുന്നത്. 2022 മാര്‍ച്ചിന് ശേഷം ആധാര്‍ ലിങ്ക് ചെയ്യാത്ത ഉടമകള്‍ക്ക് 10,000 രൂപ വരെ പിഴ ചുമത്തണമെന്ന് നേരത്തെ ആദായ നികുതി വകുപ്പ് നിര്‍ദേശിച്ചിരുന്നു.
എന്നാല്‍ ആ സമയ പരിധി പിന്നിട്ടിട്ടും തുടര്‍ന്നും പാന്‍ കാര്‍ഡ് ഉപയോഗിക്കുന്നതില്‍ ഇപ്പോഴത്തെ പോലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. ഇത്തവണ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ പിഴയിനത്തില്‍ നിശ്ചിത തുക നല്‍കിയാല്‍ മാത്രമേ തുടരുപയോഗത്തിന് സാധിക്കുകയുള്ളു.
ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക സൈറ്റ് സന്ദര്‍ശിക്കുന്നത് വഴി പാന്‍കാര്‍ഡ് ആധാറുമായി ലിങ്ക് ചെയ്യാവുന്നതാണ്. വെബ്സൈറ്റിലെ ക്വിക്ക് ലിങ്ക്സിന് താഴെ നിന്നും ആധാര്‍ തിരഞ്ഞെടുത്ത ശേഷം ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കുക. തുടര്‍ന്ന് ലഭിക്കുന്ന ഒടിടി വഴി സ്ഥിരീകരണം നടത്തുന്നതോടെ പാന്‍ ലിങ്ക് ചെയ്യുന്ന പ്രക്രിയ പൂര്‍ത്തീകരിക്കാവുന്നതാണ്.