പരവൂർ പനമൂട്ടിൽ മഹാദേവ ക്ഷേത്രത്തിൽ ബലിതർപ്പണ പുണ്യം തേടി ആയിരങ്ങളെത്തി

New Update

publive-image

ചാത്തന്നൂർ : പരവൂർ കോങ്ങാൽ പനമൂട് മഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവ് പ്രമാണിച്ച് ബലി തർപ്പ ണ ചടങ്ങുകൾക്കായി ആയിരങ്ങളെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പിതൃമോക്ഷപുണ്യം തേടിയെത്തിയ ഭക്തജനങ്ങൾ വിശാലമായ പനമൂട്ടിൽ മുറ്റത്തൊരുക്കിയ ബലി പുരയിൽ നടത്തിയ ചടങ്ങുകൾക്ക് ശേഷം സ്‌നാനഘട്ടമായ പനമൂട്ടിൽ കടൽപ്പുറത്ത് ബലിതര്‍പ്പണം നടത്തി. രാവിലെ 5.00 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തിയ കർക്കിടക വാവ് ബലി ചടങ്ങുകളിൽ മുൻ കാലങ്ങളെ അപേക്ഷിച്ച് അഭൂതപൂർവ്വമായ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.

Advertisment

ഭക്തജനങ്ങൾക്ക് പ്രഭാത ഭക്ഷണം ഉൾപ്പെടെവിപുലമായ സൗകര്യങ്ങളാണ് പനമൂട് ദേവസ്വം കമ്മിറ്റി ഒരുക്കിയിരുന്നത്. ഒരേ സമയം അഞ്ഞൂറോളം പേർക്ക് ബലിയിടാനുള്ള സൗകര്യവും ,തിലഹോമം ഉൾപ്പെടെയുള്ള കർമ്മങ്ങൾ നടത്തുവാനും സൗകര്യം ഒരുക്കിയിരുന്നു.പതിമൂവായിരത്തിലെ പേർ പങ്കെടുത്ത ചടങ്ങുകൾ പൂർണ്ണമായും ഹരിതചട്ടം പാലിച്ചുകൊണ്ടാണ് സംഘടിപ്പിച്ചതെന്നും ക്ഷേത്ര പരിസരത്തും ,പനമൂട്ടിൽ കടപ്പുറത്തും വിപുലമായ സി.സി.റ്റി.വി ഉൾപ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിരുന്നതായും ഭാരവാഹികൾ പറഞ്ഞു.

മുൻസിപ്പാലിറ്റി, പോലീസ്, ഫയർഫോഴ്‌സ്, എക്സൈസ്‌, കെ.എസ്.ഇ.ബി,ആരോഗ്യം, റവന്യൂ തുടങ്ങിയ വകുപ്പുകളുടെയും, ഉദ്യോഗസ്ഥരുടെയും പത്ര-ദൃശ്യ മാധ്യമ പ്രവർത്തകരുടെയും ,സന്നദ്ധ സേവന പ്രവത്തകരുടെയും പ്രദേശത്തെ സാമൂഹിക സാംസ്കാരിക സംഘടന കളുടെയും സഹകരണം പൂർണ്ണമായും ഉണ്ടായിരുന്നതായും പനമൂട് ദേവസ്വം ഭാരവാഹികളായ പ്രസിഡന്റ് എൻ.വത്സലൻ, വൈസ് പ്രസിഡന്റ് പി.എസ്.രാജേന്ദ്രൻ സെക്രട്ടറി എസ്. സാജൻ,
ജോ.സെക്രട്ടറി ജി.മുരളീധരൻ, ട്രഷറർ കെ. സുജയ്കുമാർ എന്നിവർ പറഞ്ഞു. ഭരണസമിതി അംഗങ്ങളായ , കെ.വിജയൻ, ജി.ഭാസി, കെ.ഉദയപ്രകാശ്, ആർ.ശിവകുമാർ,സുഗുണൻ,
അമൽരാജ്,രവീന്ദ്രൻ, തിലകൻ, എന്നിവർ ബലിതർപ്പണ ചടങ്ങുകൾക്കും അനുബന്ധ പരിപാടികൾക്കും
നേതൃത്വം നൽകി.

Advertisment