Advertisment

പനയമ്പാടം വാഹനാപകടം; അപകടകേന്ദ്രമായി മാറിയ പനയമ്പാടത്ത് അധികാരികളുടെ മൗനത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം !

New Update

publive-image

Advertisment

കല്ലടിക്കോട്: സ്ഥിരം അപകടമേഖലയായി മാറിയ പാലക്കാട്–മണ്ണാർക്കാട് റോഡിലെ പനയമ്പാടം ഭാഗത്ത് റോഡ് നിർമാണത്തിലെ അശാസ്ത്രീയത പരിഹരിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം അറിയിച്ചു. നിരവധി അപകടങ്ങളാണ് ഈഭാഗത്ത് ദിനംപ്രതി ഉണ്ടാകുന്നത്. പ്രതിഷേധത്തിനായി നാട്ടുകാർ ഒത്തുകൂടുന്നതിന്റെ രണ്ട് മണിക്കൂർ മുമ്പ് പോലും വാഹനാപകടമുണ്ടായി.

റോഡ് നിർമാണത്തിലെ അശാസ്ത്രീയതയും വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാന്‍ ക്രമീകരണങ്ങളില്ലാത്തതുമാണ് അപകടങ്ങള്‍ പെരുകാന്‍ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. വിഷു ദിവസം ഇവിടെയുണ്ടായ അപകടത്തിൽ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്.

മഴ പെയ്താൽ പനയംപാടം വളവ് അപകടകേന്ദ്രമാണ്. റോഡ് നവീകരിച്ച ശേഷം മാത്രം

പനയംപാടത്ത് പതിനഞ്ചോളം അപകടങ്ങളാണ് ഉണ്ടായത്.

മഴയ്ക്ക് ഇടയിലാണ് മിക്ക അപകടങ്ങളും സംഭവിച്ചത്. ഇറക്കവും വളവും ചേർന്നുവരുന്ന ഭാഗത്തെ അപാകതകളാണ് അപകടങ്ങളിലേക്ക് നയിക്കുന്നത് എന്നാണ് പരാതി. അഴുക്കു ചാലുകൾ ഇല്ലാത്തതും വളവുകളിലെ കയറ്റിറക്കമുള്ള റോഡിന്റെ വെളിച്ചക്കുറവും അപകട

സൂചനാ ബോർഡുകൾ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.

വാഹനങ്ങൾ നിയന്ത്രണം കിട്ടാതെ മറിയുകയും മറ്റു വാഹനങ്ങളിൽ ഇടിച്ചുമാണ് അപകടങ്ങൾ.

തുടർച്ചയായി അപകടങ്ങളുണ്ടായിട്ടും പരിഹാര നടപടികൾ ഉണ്ടാകാത്തതിനാൽ നാട്ടുകാർ

പ്രതിഷേധം അറിയിച്ചു. ജാഫർ പനയംപാടം, ഷമീർ, മുസ്തഫ, ജോഷി, ഷാജി, അൽത്താഫ്, സമദ്, ജലീൽ, പ്രമോദ്, ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

palakkad news
Advertisment