ജിദ്ദ : പാണ്ടിക്കാട് പഞ്ചായത്ത് പ്രവാസി അസോസിയേഷൻ (പപ്പ ) 2020 കാരുണ്യവർഷമായി പ്രഖ്യാപിച്ചു. ജോലി ഇല്ലാത്തവർക്ക് ജോലി ലഭിക്കുന്നതിനാവശ്യമായ മാർഗ്ഗങ്ങൾ കാണിക്കും ഒട്ടനവധി പദ്ധതികളാണ് കാരുണ്യ വർഷം 2020-ൽ പപ്പ ആവിഷ്കരിച്ചിട്ടുള്ളത്. കാരുണ്യ വർഷം പദ്ധതി ഉദ്ഘാടനം ഷറഫിയ്യ സ്നാക്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. മുഖ്യ രക്ഷാധികാരി സാദിഖ് പാണ്ടിക്കാട് പരിപാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ സി എം അബ്ദുറഹ്മാൻ പദ്ധതി പ്രഖ്യാപനം നടത്തി.
/sathyam/media/post_attachments/pgz78NFXLPEakdWxTbOj.jpg)
ബാബു പയ്യപറമ്പിൽ നിന്ന് സഹായം സ്വീകരിച്ചു കൊണ്ട് കാരുണ്യവർഷം 2020 ന്റെ ഉദ്ഘാടനം കുഞ്ഞിമുഹമ്മദ് കൊടശ്ശേരി നിർവ്വഹിക്കുന്നു
പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് കൊടശ്ശേരി അദ്ധ്യക്ഷത വഹിച്ചു. അഞ്ചില്ലൻ അബൂബക്കർ , മൂസ്സ പട്ടത്ത്', മുഹമ്മദ് കുട്ടി വെള്ളുവങ്ങാട്, എടി ഇസ്ഹാഖ്', അഞ്ചില്ലൻ ഉമർ ,അമീൻ റീഗൾ മാൾ എന്നിവർ ആശംസകൾ നേർന്നു. എ ടി അമ്പു സ്വാഗതവും ഫൈസൽ എം.കെ നന്ദിയും പറഞ്ഞു.
താഴെ പ്രവർത്തനങ്ങൾ കാരുണ്യ വർഷത്തിന്റെ ഭാഗമായി സംഘടന നിർവഹിക്കും പഞ്ചായ ത്തിലെ നിർധന കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്യും. പപ്പയുടെ നാട്ടിലെ കോർഡിനേറ്റർമാർ സാക്ഷ്യപ്പെടുത്തുന്ന രോഗികളും നിരാലംബരും അവശരുമായ ആളുകൾക്ക് ധനസഹായം മാസം തോറും നൽകും.
താമസ യോഗ്യമല്ലാത്തതും സഹായിക്കാൻ ആരുമില്ലാത്തവരുമായവരുടെ വീടുകൾ അറ്റകുറ്റ പ്പണികൾ നടത്തി താമസ യോഗ്യമാക്കി നൽകും. സുമനസ്സുകളുടെ ധനസഹായത്താൽ പുതിയ വീടുകൾക്കർ ഹരായ നിർധന കുടുംബങ്ങൾക്ക് മൻസിൽ പദ്ധതിയിൽ ഉൾപ്പെടുത്തി വീടുകൾ നിർമ്മിച്ചു നൽകും.
സംഘടനയിൽ മെമ്പർമാരായ പ്രവാസികൾക്ക് ഒരു ലക്ഷം രൂപ മെമ്പർഷിപ്പ് കാലാവധിക്കുള്ളിൽ ജീവഹാനി സംഭവിച്ചാൽ അശ്രിതർക്ക് നൽകും. പ്രവാസ ലോകത്ത് വരുന്ന നിയമപരമായ പ്രശ്നങ്ങൾക്ക് മാർഗ്ഗ നിർദ്ദേശം നൽകും.
മൻസിൽ പ്രൊജക്ടിൽ ലോനപ്പൻ ദേവയാനി ദമ്പതികൾക്ക് വേണ്ടി നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽദാന കർമ്മം പാണ്ടിക്കാട് വളരാട് വെച്ച് ബഹു: അഡ്വ. ഉമർ എം എൽ എ നിർവ്വഹി ക്കും. 16-2- 2020 ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ സാദിഖ് പാണ്ടിക്കാട് അദ്ധ്യക്ഷനായി രിക്കും .സുറൂർ ഖാസിമി മുഖ്യ പ്രഭാഷണം നടത്തും സാമൂഹിക സാംസ്കാരിക രാഷ്ട്രീയ മതരംഗത്തുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിന് സാക്ഷ്യം വഹിക്കും.