/sathyam/media/post_attachments/w9TmRyyTodaN1W1Vn5na.jpg)
ന്യൂഡല്‍ഹി:ബില്യാര്‍ഡ്സില്‍ ഇന്ത്യയുടെ പങ്കജ് അദ്വാനി വീണ്ടും ലോക ചാംപ്യൻ. ഐബിഎസ്എഫ് ബില്യാര്‍ഡ്സ് ചാംപ്യന്‍ഷിപ്പിന്റെ 150-അപ് ഫോര്‍മാറ്റിലാണ് അദ്വാനിയുടെ വിജയം.
ഈ വിഭാഗത്തില്‍ ഇത് അദ്വാനിയുടെ തുടര്‍ച്ചയായ നാലാം കിരീടമാണ്. പങ്കജിന്റെ ഇരുപത്തിരണ്ടാം ലോകകിരീട നേട്ടവും കഴിഞ്ഞ ആറു വര്ഷത്തിനിടയ്ക്കുള്ള അഞ്ചാം കിരീടവുമാണിത്.
കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റായ നാ ത്വായ് ഊവിനെയാണ് ഇക്കുറിയും കലാശക്കളിയിൽ പങ്കജ് പരാജയപ്പെടുത്തിയത്.