New Update
Advertisment
പാരീസ്: സെനഗല്‍ ഫുട്ബോള്‍ ഇതിഹാസം പാപ്പ ബൂപ്പ ദിയൂപ്പ് (42) അന്തരിച്ചു. 2002ലെ ഫുട്‌ബോള്‍ ലോകകപ്പില്‍ കരുത്തരായ ഫ്രാന്‍സിനെ ഒരു ഗോളിന് സെനഗല്‍ അട്ടിമറിച്ചപ്പോള്‍ വിജയഗോള്‍ നേടിയത് ദിയൂപ്പായിരുന്നു. സെനഗലിനായി 63 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാം, വെസ്റ്റ് ഹാം, പോര്‍ട്സ്മൗത്ത് ടീമുകളുടെ താരമായിരുന്നു. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു.