New Update
തൃശൂർ :ഫോട്ടോയ്ക്കു വേണ്ടി തലയുയർത്തി നിൽക്കാൻ ആനയെ മർദ്ദിച്ച പാപ്പാനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. തൃശൂർ തൊട്ടിപ്പാൾ മഹാവിഷ്ണു ക്ഷേത്രത്തിലായിരുന്നു ആനയെ മർദ്ദിച്ചത്. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസ്.
Advertisment
നല്ല ഫോട്ടോ കിട്ടാൻ ആനയോട് തല ഉയർത്തി നിൽക്കാൻ പാപ്പാൻ പറഞ്ഞു. അനുസരിക്കാതെ വന്നപ്പോൾ തോട്ടി കൊണ്ട് അടിച്ചെന്നാണ് കേസ്. നാട്ടാനയായ പാമ്പാടി സുന്ദരനെയാണ് മർദ്ദിച്ചത്. പാപ്പാൻ കണ്ണനെതിരെയാണ് കേസ്.