കോടികൾ കൊയ്ത് തേരോട്ടം; സുരേഷ് ഗോപി ചിത്രം പാപ്പൻ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലേക്ക്

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

എറണാകുളം: ഈ വർഷത്തെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാനൊരുങ്ങി സുരേഷ് ഗോപി ചിത്രം പാപ്പൻ. പടം തിയറ്ററുകളിൽ റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോൾ 17.85 കോടിയുടെ കളക്ഷനാണ് നേടിയിരിക്കുന്നത്. വരും ദിവസങ്ങളിലും സിനിമയുടെ കളക്ഷനിൽ വലിയ വർദ്ധനവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

ജൂലൈ 29 നായിരുന്നു സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടിൽ പിറന്ന പാപ്പൻ റിലീസ് ചെയ്തത്. റിലീസ് ദിനത്തിൽ തന്നെ ചിത്രം 3.16 കോടി രൂപയുടെ കളക്ഷൻ സ്വന്തമാക്കിയിരുന്നു. സിനിമയ്‌ക്കെതിരെ ഡീഗ്രേഡിംഗിനുള്ള ശ്രമങ്ങൾ ഒരുപാടുണ്ടായിരുന്നുവെങ്കിലും അതിനെയെല്ലാം അവഗണിച്ചുകൊണ്ടായിരുന്നു സിനിമയുടെ മുന്നേറ്റം.

രണ്ടാം ദിവസം സിനിമ 3.87 കോടി രൂപയുടെ കളക്ഷനാണ് സ്വന്തമാക്കിയത്. മൂന്നാം ദിവസമായ ഞായറാഴ്ച 4.53 കോടി രൂപയും സിനിമ സ്വന്തമാക്കി. യുഎഇ, ജിസിസി, യുഎസ് അടക്കമുള്ളയിടങ്ങളിലും, മറ്റ് സംസ്ഥാനങ്ങളിലും സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഇവിടെ നിന്നും മികച്ച കളക്ഷൻ സിനിമ നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ ഉൾപ്പെടെ അഭിപ്രായപ്പെടുന്നത്.

Advertisment