ദുരൂഹതകളുണർത്തി ‘പരമപഥം വിളയാട്ടിന്‍’റെ ട്രെയ്‌ലർ

author-image
ഫിലിം ഡസ്ക്
New Update

publive-image

തൃഷ നായികയായി എത്തുന്ന പുതിയ ചിത്രം ‘പരമപഥം വിളയാട്ടിന്‍’റെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന ഒരു സര്‍വൈവല്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ദുരൂഹതകളുണർത്തുന്ന നിരവധി രംഗങ്ങൾ ട്രെയ്‌ലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൃഷയുടെ അറുപതാമത്തെ ചിത്രം എന്ന പ്രത്യേകതയും പരമപഥം വിളയാട്ടിനുണ്ട്. താരത്തിന്റെ മുപ്പത്തിയാറാമത്തെ പിറന്നാള്‍ ദിനത്തിലാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്.

Advertisment

ചിത്രത്തില്‍ ഡോക്ടറുടെ വേഷത്തിലാണ് തൃഷ എത്തുന്നത്. സംസാരിക്കാനും കേള്‍ക്കാനും കഴിയാത്ത ഒരു കുട്ടിയുടെ അമ്മ കൂടിയായാണ് തൃഷ ചിത്രത്തിൽ എത്തുന്നത്. ഒരു അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ഇരുവർക്കുമിടയിൽ നടക്കുന്ന ദുരൂഹ സംഭവങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. തിരുജ്ഞാനം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിച്ചാര്‍ഡ്, എഎല്‍ അഴകപ്പന്‍, വേള രാമമൂര്‍ത്തി, ചാംസ്, സോന തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Advertisment