/sathyam/media/post_attachments/5hIj89SGwpSCXM3aYTqX.jpg)
പാലക്കാട്: മുതലമട പാറമേട്ടിലേക്കുള്ള നടപ്പാത വാഗ്ദാനത്തിലൊതുങ്ങി. പ്രത്യക്ഷ സമരത്തിലേക്ക് പാറമേട്ട് നിവാസികൾ. മുപ്പതോളം കുടുബങ്ങൾ വസിക്കുന്ന പ്രദേശമാണ് മുതലമട പഞ്ചായത്ത് അഞ്ചാം വാർഡിലുൾപ്പെടുന്ന പാറമേട്.
പാറമേട്ടിൽ നിന്നും മുതലമട പ്രധാന പാതയിലേക്കെത്താൻ നടപ്പാത വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടിലധികം പഴക്കമുണ്ട്. 400 മീറ്റർ മാത്രം വരുന്ന നടപ്പാത നിർമ്മാണത്തിനായി നിരവധി തവണ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കിയെങ്കിലും പഞ്ചായത്ത് ഫണ്ട് മാത്രം അനുവദിച്ചില്ല.
പൊട്ടിപൊളിഞ്ഞും ചെളിയും പാഴ്ചെടികളും നിറഞ്ഞ കാട്ടുവഴിയിലൂടെയുള്ള യാത്ര നരകതുല്യമായിട്ടും അധികൃതരും ജനപ്രതിനിധികളും രാഷ്ട്രീയ പ്രസ്ഥാനങളും തിരിഞ്ഞു നോക്കുന്നില്ല.
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ മാത്രം നടപ്പാത വാഗ്ദാനമാക്കുന്ന രാഷ്ട്രിയ പാർട്ടികളുടെ തനിനിറം വ്യക്തമായതോടെയാണ് പാറമേട്ട് നിവാസികൾ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്