New Update
പരപ്പനങ്ങാടി: പൊതുവിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് കെപിഎസ്ടിഎ പരപ്പനങ്ങാടി ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുമ്പിൽ ധർണ്ണാസമരം നടത്തി. കെപിഎസ്ടിഎ സംസ്ഥാന കമ്മറ്റി അംഗം പി.കെ മനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
Advertisment
ഉപജില്ലാ പ്രസിഡന്റ് എ.വി രാജീവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു സംഘടനാ നേതാക്കളായ ഇ. ഉമേഷ് കുമാർ, എൻ.അബ്ദുള്ള, എ.വി ശറഫലി,കെ.പി മുഹമ്മദ്, ടി.സി ഷമീർ, എം.അബ്ദുറഹ്മാൻ, എ.വി. അക്ക്ബറലി തുടങ്ങിയവർ സംസാരിച്ചു.