മറ്റുള്ളവരുടെ മുൻപിൽ വെച്ച് കുട്ടികളെ ശാസിക്കുമ്പോൾ അവരുടെ സ്വഭാവ രൂപീകരണത്തിൽ പിഴവുകൾ സംഭവിക്കുമെന്ന് പഠനങ്ങൾ

author-image
admin
New Update

publive-image

ശാസനം, ഉപദേശം തുടങ്ങിയവ കുട്ടികൾക്ക് പൊതുവെ വെറുപ്പ് ഉളവാക്കുന്നവയാണ്. എന്നുകരുതി കുട്ടികൾ തെറ്റ് ചെയ്താൽ മാതാപിതാക്കൾക്ക് കയ്യും കെട്ടി നോക്കി നിൽക്കുവാനാകില്ല. തെറ്റുകളും, കുറവുകളും തിരുത്തി അവരെ നേർവഴിയിലേക്ക് നടത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്.

Advertisment

പക്ഷെ മറ്റുള്ളവരുടെ മുൻപിൽ വെച്ച് കുട്ടികളെ വഴക്കു പറയുമ്പോൾ അവരുടെ സ്വഭാവ രൂപീകരണത്തിൽ വല്ലാതെ മോശമായി ബാധിച്ചേക്കാം. അതുകൊണ്ട് കുട്ടികളുടെ കുസൃതികൾ തിരുത്തുമ്പോൾ അവരുടെ മനസികാവസ്ഥകൂടി പരിഗണിക്കണം. കുട്ടികളും മാതാപിതാക്കളും തനിയെയുള്ള സ്വാകാര്യ നിമിഷങ്ങളിൽ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക.

പൊതുജന മധ്യത്തിൽ കുട്ടികൾക്കെതിരെ വലിയ ബഹളമുണ്ടാക്കുമ്പോൾ അല്ലെങ്കിൽ അവരുടെ കൂട്ടുകാരുടെ മുൻപിൽവെച്ച് കളിയാക്കുമ്പോൾ ഓരോ കുട്ടിയുടെ മനസിലും വേദനയുണ്ടാക്കുന്നു. പിന്നീട് അത് മാതാപിതാക്കളോടുള്ള വെറുപ്പായി മാറും. മാത്രവുമല്ല മാതാപിതാക്കളോടുള്ള വിശ്വാസവും അവർക്ക് നഷ്ടപ്പെടും.

വളരുമ്പോൾ ആരെയും കൂട്ടാക്കാത്ത ഒരു സ്വഭാവത്തിനടിമയാകുവാനും സാധ്യതയുണ്ട്. അതുകൊണ്ട് കുട്ടികളിലെ ചെറിയ ചെറിയ തെറ്റുകൾ തിരുത്തുമ്പോൾ ശ്രദ്ധിക്കണം. അവരുടെ മനസിന് വേദനയുണ്ടാക്കുമ്പോൾ അതെന്നും ഉണങ്ങാതെ അങ്ങനെതന്നെ കിടക്കും. തെറ്റുകൾ സംഭവിക്കാത്തവരായി ആരുമില്ല.

പ്രത്യേകിച്ചും ചെറുപ്രായത്തിൽ തെറ്റുകളും അബദ്ധങ്ങളും കൂടുതലായിരിക്കും.  അത് കുട്ടികളുടെ ഒരു മഹാപരാധമാക്കി മാറ്റാതെ സമാധാനത്തോടെ അവരെ പറഞ്ഞു മനസിലാക്കുക. ഇനി ഇത്തരം തെറ്റുകൾ ആവർത്തിക്കുകയില്ല എന്നും അവരോട് ആവശ്യപ്പെടണം. കുട്ടികളായാലും മുതിർന്നവരായാലും സൗഹൃദ സംഭാഷണങ്ങളാണ് കൂടുതലും ഇഷ്ടപ്പെടുക.

കുട്ടികളുടെ അഭിമാനബോധത്തെയും മാതാപിതാക്കൾ ബഹുമാനിക്കണം. മറ്റുള്ളവരുടെ മുൻപിൽ വെച്ച് അവരെ ശാസിക്കുമ്പോൾ അവരുടെ അഭിമാനത്തിന് ക്ഷതമേൽക്കും. ഇത് കുട്ടികളെ മാനസികമായി തളർത്താനിടവരും. അതുകൊണ്ട് കുട്ടികൾ തെറ്റ് ചെയുമ്പോൾ തന്നെ രോഷം കൊള്ളാതെ സാവധാനത്തിൽ അവർക്ക് നല്ലത് പറഞ്ഞു കൊടുക്കുക. ഇത് അവരുടെ സ്വഭാവ രൂപീകരണത്തിൽ ഏറെ ഗുണം ചെയ്യും.

life style
Advertisment