പരിനീതി ചോപ്ര സൈന നെഹ‍്‍വാളായി വെള്ളിത്തിരയില്‍ എത്തുന്നു

ഫിലിം ഡസ്ക്
Monday, October 7, 2019

ഇന്ത്യൻ ബാഡ്‍മിന്‍റണ്‍ താരം സൈന നെഹ്‍വാളിന്‍റെ ജീവിതകഥ വെള്ളിത്തിരയിലേക്ക് എത്തുകയാണ്. പരിനീതി ചോപ്രയാണ് ചിത്രത്തില്‍ സൈനയായി അഭിനയിക്കുന്നത്. ശ്രദ്ധ കപൂര്‍ ആയിരുന്നു സൈനയായി അഭിനയിക്കാൻ ആദ്യം തീരുമാനിച്ചത്.

എന്നാല്‍ പിന്നീട് ശ്രദ്ധ കപൂര്‍ പിൻമാറുകയും കഥാപാത്രം പരിനീതി ചോപ്രയിലേക്ക് എത്തുകയുമായിരുന്നു. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കേ പരിനീതി ചോപ്രയ്‍ക്കും ടീമിനും ആശംസകള്‍ നേര്‍ന്ന് രംഗത്ത് എത്തിയിരിക്കുകയാണ് സൈന നെഹ്‍വാള്‍.

പരിനീതി ചോപ്രയുടെ ഒരു ഫോട്ടോ ഷെയര്‍ ചെയ്‍താണ് സൈന നെഹ്‍വാള്‍ ആശംസകള്‍ നേര്‍ന്നത്. മുന്നോട്ടുള്ള യാത്ര ഒരുമിച്ചാകാം. ടീമിന്‍റെ എന്‍റെ എല്ലാവിധ ആശംസകളും- സൈന നെഹ്‍വാള്‍ എഴുതിയിരിക്കുന്നു.

അതേസമയം സൈന നെഹ്‍വാളിന്‍റെ കഥാപാത്രത്തെ പൂര്‍ണതയോടെ എത്തിക്കാൻ കഠിനമായ പരിശീലനത്തിലാണ് പരിനീതി ചോപ്ര. തനിക്ക് യോജിക്കുന്ന കഥാപാത്രമാണ് എന്ന് നേരത്തെ പരിനീതി ചോപ്ര പറഞ്ഞിരുന്നു.

സംവിധായകനും ടീമും എനിക്ക് വേണ്ടതെല്ലാം ശരിയാക്കി തന്നു. ഫിസിയോ ടീമും പരിശീലകരും ഒപ്പമുണ്ടായിരുന്നു. സൈന എങ്ങനെയാണ് മത്സരങ്ങളില്‍ പ്രകടനം നടത്തുന്നത് എന്നതൊക്കെ മനസ്സിലാക്കി. ഞാൻ സന്തോഷവതിയാണ്, പക്ഷേ ആകാംക്ഷഭരിതയുമാണെന്ന് പരിനീതി പോച്ര പറഞ്ഞിരുന്നു.

×