മണ്ണാർക്കാട്: സിവിൽ സ്റ്റേഷനു മുന്നിൽ ഫെറ്റോ മണ്ണാർക്കാട് താലൂക്ക് കമ്മിറ്റി പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക ,11-ാം ശബള പരിഷ്ക്കരണ ശുപാർശകളിലെ അനോമലികൾ പരിഹരിക്കുക,മുഴുവൻ ജീവനക്കാർക്കും ബോണസ് അനുവദിക്കുക ,കോവിഡ് വാക്സിനേഷൻ കാര്യക്ഷമമാക്കുക ,ഓൺലൈൻ പഠന സൗകര്യം എല്ലാ കുട്ടികൾക്കും ലഭ്യമാക്കുക ,സ്ത്രി സുരക്ഷ ഏർപ്പെടുത്തുക ,അഴിമതിക്കാർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുക,മെഡിസെപ്പ് പദ്ധതി ഉടൻ നടപ്പിലാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അധ്യാപകരും ജീവനക്കാരും ഉൾപ്പെടുന്ന ഫെറ്റോ സമരം സംഘടിപ്പിച്ചത്.ദേശീയ അധ്യാപക പരിക്ഷത്ത് മണ്ണാർക്കാട് വിദ്യഭ്യാസ ജില്ല പ്രസിഡണ്ട് പി.വിജയൻ്റെ അധ്യക്ഷതയിൽ ഗസറ്റഡ് ഓഫീസേഴ്സ് സംഘ് മുൻ ജില്ലാ സെക്രട്ടറി എച്ച്. കെ .കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.കൃഷ്ണദാസ് ,പി ജയരാജ് ,വി .സുനിൽ കൃഷ്ണൻ ,എ.ശ്രീലാൽ .ശശി തുടങ്ങിയവർ സംസാരിച്ചു.
പങ്കാളിത്ത പെൻഷൻ പിൻവലിക്കുക; സിവിൽ സ്റ്റേഷനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി
New Update