Advertisment

'വർത്തമാനത്തിൻ്റെ' വർത്തമാനവുമായി പാർവ്വതി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പാലക്കാട്: പേരാട്ടത്തിൻ്റെ കഥ പറഞ്ഞ് ഏറ്റവും പുതിയ വിശേഷവുമായി പാർവ്വതി തിരുവോത്ത്. മാസങ്ങളായി സോഷ്യൽ മിഡീയയിൽ നിന്ന് വിട്ടു നിന്ന പാർവ്വതി തൻ്റെ പുതിയ ചിത്രമായ വർത്തമാനത്തിൻ്റെ വിശേഷങ്ങൾ പറഞ്ഞു.

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ പാര്‍വ്വതി തിരുവോത്തിനെ നായികയാക്കി ഒരുക്കുന്ന 'വര്‍ത്തമാനം' മാർച്ച് 12 ന് 300 തിയേറ്ററുകളിൽ റിലീസ് ചെയ്യുകയാണ്.

സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുള്‍ റഹ്മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് വര്‍ത്തമാനത്തിന്‍റെ പ്രമേയം.

'ഫൈസാ സൂഫിയ' എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ കഥാപാത്രമാണ് പാര്‍വ്വതിയുടേത്.

ബാനര്‍ - ബെന്‍സി പ്രൊഡക്ഷന്‍സ്,നിര്‍മ്മാണം - ബെന്‍സി നാസര്‍, ആര്യാടന്‍ ഷൗക്കത്ത്, കഥ-തിരക്കഥ-സംഭാഷണം - ആര്യാടന്‍ ഷൗക്കത്ത്, ക്യാമറ - അഴകപ്പന്‍, ഗാനരചന - റഫീക് അഹമ്മദ്, വിശാല്‍ ജോണ്‍സണ്‍, പശ്ചാത്തല സംഗീതം - ബിജിപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്സന്‍ പൊടുത്താസ്, പി.ആര്‍.ഒ. - പി.ആര്‍.സുമേരന്‍

 

 

cinema
Advertisment