അയ്യപ്പ ഭക്തർക്ക് സ്നേഹ സാന്ദ്രമായി 'പത്താമുദയം' അയ്യപ്പ ഭക്തിഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു…

New Update

publive-image

പാലക്കാട്: മകരവിളക്കു പ്രമാണിച്ച് വരദം മീഡിയ ഉണ്ണി വരദം സംവിധാനം ചെയ്ത 'പത്താമുദയം' അയ്യപ്പഭക്തഗാനം സോഷ്യൽമീഡിയയിൽ തരംഗമാകുന്നു. ഫ്ലവേഴ്സ് ടോപ്പ് ബാൻ്റിലെ ശശി കൃഷ്ണയാണ് സംഗീത സംവിധാനം. രചന വയനാട് ഷാജി പണിക്കർ, ആലാപനം നവദൻ, അജയ്, അരുൺ, അൽഡ്രിൻ, അനുഷ്. റെക്കോർഡിംഗ് മഹേഷ് ചന്ദ്രൻ.

Advertisment

ഗാനോപഹാരം ഓൺലൈൻ റിലീസിംഗ് പഞ്ചായത്ത് മെമ്പർ നടേശൻ നിർവഹിച്ചു.  ഷിജു,അനന്തു എന്നിവരാണ് ക്യാമറ. സഹസംവിധാനം രേഷ്മ ശശിധരൻ. മാസ്റ്ററിംഗ് മീഡിയ എം സി പി ദുബായ്. ചലച്ചിത്ര സംവിധായകരായ ഷാജൂൺ കാര്യാൽ, എം.പത്മകുമാർ എന്നിവരുടെ പേജിലൂടെ നിരവധി പേർ സംഗീത ആൽബം കണ്ടു കഴിഞ്ഞു.

ഏറെ കാലത്തെ ചര്‍ച്ചകളും പരിശ്രമവുമാണ് പത്താമുദയം എന്ന ആൽബത്തിലൂടെ ഇപ്പോള്‍ സഫലമായിരിക്കുന്നത്. കുട്ടികൾ വേഷമിട്ട പത്താമുദയം ചിത്രീകരണ വൈവിധ്യവും ഭാവ സമ്പുഷ്ടതയും ഭക്തിയും വ്യക്തമാക്കുന്നുണ്ട്. പാലക്കാട് താമരക്കുളം അയ്യപ്പ ക്ഷേത്രാങ്കണത്തിലായിരുന്നു ചിത്രീകരണം. സംഗീതപ്രേമികളുടെ മനസ്സിൽ ഇടം നേടിയ പത്താമുദയത്തിന്റെ പ്രകാശന പരിപാടിയിൽ സാബു, ഗായകൻ നസീർ തുടങ്ങിയവർ പങ്കെടുത്തു.

music album
Advertisment