വി കെ റൌഫിന് പത്തനംതിട്ട ജില്ലാസംഗമം യാത്രയപ്പ്നല്‍കി

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Tuesday, March 2, 2021

ജിദ്ദ: നാല്‍പതു വര്‍ഷത്തെ പ്രവാസജീവിതമവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന, ലോകകേരളസഭ പ്രതിനിതിയും , ജിദ്ദകേരളീയസ്റ്റ് ഫോറം മുന്‍ ചെയര്‍മാനും നിലവില്‍ ജെനറല്‍കണ്‍വീനറുമായ വി കെ റൌഫിന് പത്തനംതിട്ട ജില്ലാസംഗമം (പി ജെ എസ്സ്) ഓണ്‍ ലൈന്‍ മീറ്റിംഗില്‍ യാത്രയപ്പ് നല്‍കി,

വി കെ റൌഫിന് പി ജെ എസ്സ് ഉപഹാരം പ്രസിഡന്റ്‌ എബി ചെറിയാന്‍ മാത്തൂര്‍ നല്‍കുന്നു

റൌഫിന്റെ പ്രവാസത്തിന്റെ പിന്നിട്ട നാല്‍പതു വര്‍ഷം മനോജ്‌ മാത്യു അടൂര്‍ അവതരിപ്പിച്ച വീഡിയോ പ്രദര്‍ശനവും മീറ്റിംഗിന് മാറ്റുകൂട്ടി . പി ജെ എസ്സ് ഉപഹാരം വി കെ റൌഫിനു ലളിതമായ ചടങ്ങില്‍ പ്രസിഡന്റ്‌ എബി ചെറിയാന്‍ മാത്തൂര്‍ കയ്മാറി.

ഷിബുതിരുവനന്തപുരം, കിസ്മത്ത്പിലത്തോടന്‍ ,ബിനു വാഴമുട്ടംമെട്രോ , അബ്ദുല്‍മജീദ്‌നഹ , നസീര്‍ വാവകുഞ്ഞു, ബാദ്ഷ ഇക്കലത്തില്‍, അലി തേക്കുതോട് , നൗഷാദ് അടൂര്‍ , അനില്‍കുമാര്‍ പത്തനംതിട്ട ,

വറുഗീസ് ഡാനിയല്‍ , മനോജ്‌ മാത്യു അടൂര്‍, മനുപ്രസാദ് ,അയൂബ് പന്തളം, സജി ജോര്‍ജ്ജ് കുറുങ്ങട്ടു, അര്ടിസ്റ്റ്‌അജയകുമാര്‍, ജോസഫ് വറുഗീസ് വടശ്ശേരിക്കര ,സന്തോഷ്‌ കെ ജോണ്‍, രാജേഷ്‌ പന്തളം, ഷറഫുദീന്‍മൗലവി, സുശീല ജോസഫ്, മാത്യു, സജി വറുഗീസ് ഓതറ, അബ്ദുല്‍റഹ്മാന്‍, അനിയന്‍ ജോര്‍ജ്, രജീബ്ഖാന്‍ പന്തളം, ഷിബുജോര്‍ജ് ,തോമസ്‌ ചെറിയാന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. .

സാമൂഹിക,സാംസ്‌കാരിക, മാധ്യമ പ്രതിനിതികള്‍ പങ്കെടുത്ത പരിപാടിയില്‍ പ്രസിഡന്റ്‌ എബി ചെറിയാന്‍ മാത്തൂര്‍ അദ്യക്ഷന്‍ ആയിരുന്നു, ജനറല്‍ സക്രട്ടറി വിലാസ് അടൂര്‍ സ്വാഗതവും ഖജാന്‍ജി സിയാദ് അബ്ദുള്ള പടുതോട് നന്ദിയും പറഞ്ഞു. വിലാസ് അടൂര്‍, സിയാദ് അബ്ദുള്ള പടുതോട് , അലി തേക്കുതോട് , നൗഷാദ് അടൂര്‍ , അനില്‍കുമാര്‍പത്തനംതിട്ട , ജോസഫ് വറുഗീസ് വടശ്ശേരിക്കര തുടങ്ങിയവര്‍ പങ്കെടുത്തു.

 

×