ഓണ്‍ലൈന്‍ റമ്മി കളിച്ച്‌ ഒറ്റ ദിവസം കൊണ്ട് 8 ലക്ഷം രൂപ പോയി : പത്തനംതിട്ടയില്‍ യുവാവിന്റെ മാനസികനില തകരാറില്‍

author-image
Charlie
New Update

publive-image

ഓണ്‍ലൈന്‍ റമ്മി കളിച്ച്‌ ഒറ്റ ദിവസം കൊണ്ട് 8 ലക്ഷം രൂപ നഷ്ടമായ യുവാവിന്റെ മാനസികനില തകരാറില്‍. പത്തനംതിട്ട കോന്നിയിലാണ് സംഭവം. യുവാവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മാനസികാരോ​ഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. റമ്മി കളിയിലൂടെ പണം നഷ്ടമായ മറ്റൊരാളാണ് ഈ വിവരം വെളിപ്പെടുത്തിയത്.

Advertisment

ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ ഒറ്റ ദിവസം കൊണ്ട് 3 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നും ഒരാഴ്ച്ച കൊണ്ട് 50 ലക്ഷം രൂപ നഷ്ടപ്പെട്ട കോന്നി സ്വദേശി ആത്മഹത്യയുടെ വക്കിലാണെന്നും പണം പോയവര്‍ പറയുന്നു.

ഓരോ തവണ പണം നഷ്ടമാവുമ്ബോഴും അടുത്ത തവണ തിരിച്ചുപിടിക്കാമെന്ന വാശിയിലാണ് കളിക്കുന്നതെന്ന് പണം നഷ്ടമായവര്‍ പറയുന്നു. സമ്മാനം അടിക്കുമ്ബോള്‍ പണം ഉടനെ ലഭിച്ചില്ലെങ്കിലും തോറ്റാല്‍ അക്കൗണ്ടില്‍ നിന്ന് അപ്പോള്‍ തന്നെ പണം പോകുമെന്നും ഇവര്‍ പറയുന്നു. ചെറുപ്പക്കാരാണ് റമ്മി കളിക്കാരില്‍ കൂടുതലും. ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ മാനസികാരോ​ഗ്യവും ജീവിതകാലയളവിലെ മുഴുവന്‍ സമ്ബാദ്യവും നഷ്ടപ്പെട്ടവര്‍ അനവധിയാണ്

Advertisment