തൃശൂർ വിയ്യൂരിൽ ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു; നാലുപേർക്ക് പരിക്ക്

New Update

publive-image

Advertisment

തൃശൂർ: വിയ്യൂരില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് രോഗി മരിച്ചു. ഇന്നു രാവിലെ ഉണ്ടായ അപകടത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. അളഗപ്പനനഗര്‍ സ്വദേശി മരോട്ടിക്കല്‍ വിന്‍സെന്റ് ഭാര്യ ഏലിയാമ്മ (65) ആണ് മരിച്ചത്. പരിക്കേറ്റ വിന്‍സെന്റ്, മക്കളായ ജോബി, ജിഷ, ആംബുലന്‍സ് ഡ്രൈവര്‍ മേജോ ജോസഫ് എന്നിവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗത്തിൽ എത്തിയ ആംബുലൻസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.

വലിയ ശബ്ദം കേട്ട് ഓടിക്കൂടിയ പ്രദേശവാസികളാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഏലിയാമ്മയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

NEWS
Advertisment