മതിയായ രേഖകളില്ലാതെ പട്ന എറണാകുളം എക്സ്പ്രസ്സിൽ കടത്തിക്കൊണ്ടുവന്ന 31 കിലോ 660 ഗ്രാം വെള്ളി ആഭരണങ്ങൾ പിടികൂടി;ഒരാൾ അറസ്റ്റിൽ

New Update

publive-image

Advertisment

പാലക്കാട് മതിയായ രേഖകളില്ലാതെ പട്ന എറണാകുളം എക്സ്പ്രസ്സിൽ കടത്തിക്കൊണ്ടുവന്ന 31. കിലോ 660ഗ്രാം വെള്ളി ആഭരണങ്ങളുമായി തൃശ്ശൂർ സ്വദേശി ഷെയ്ക്ക് മുഹമ്മദ്. എം (42) വയസ് എന്ന ആളെ പാലക്കാട് ജംഗ്ഷനിൽ വച്ച് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച് അറസ്റ്റ് ചെയ്തു പൊതുവിപണിയിൽ 22,80000/- രൂപ വിലവരുന്ന ആഭരണങ്ങളാണ് രേഖകളില്ലാത്തതിനാൽ പിടിച്ചെടുത്തത്.

സേലത്ത് നിന്ന് തൃശ്ശൂർ കുന്നംകുളം ഭാഗങ്ങളിലെ ജൂവലറികളിൽ വിൽപ്പനയ്ക്കായി നികുതിവെട്ടിച്ച് കൊണ്ടുവന്ന ആഭരണങ്ങളാണ് ഇവ. അറസ്റ്റ് ചെയ്ത പ്രതിയെയും വെള്ളി ആഭരണങ്ങളും ജി എസ് ടി വകുപ്പിന് കൈമാറി ആർ പിഎഫ് കമണ്ഡന്റ്. ജെതിൻ ബി രാജ്ന്റെ നിർദ്ദേശപ്രകാരം സി ഐ രോഹിത് കുമാർ. അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മാരായ സജി അഗസ്റ്റിൻ. കെ സജു, കോൺസ്റ്റബിൾ മാരായ അബ്ദുൽ സത്താർ,ഒ കെ അജീഷ്, എൻ അശോക് വി സവിൻ. എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.

Advertisment