ജയറാമും കണ്ണന്‍ താമരക്കുളവും വീണ്ടും ഒരുമിക്കുന്ന പട്ടാഭിരാമന്റെ ട്രെയിലര്‍ എത്തി

ഫിലിം ഡസ്ക്
Friday, August 9, 2019

ആടുപുലിയാട്ടം, അച്ചായന്‍സ് എന്നീ സിനിമകള്‍ക്കുശേഷം ജയറാമും കണ്ണന്‍ താമരക്കുളവും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് പട്ടാഭിരാമന്‍. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന ഒരു കുടുംബത്തിലെ കണ്ണിയാണ് പട്ടാഭിരാമന്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ ഇയാളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചിലസംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

മിയ ജോര്‍ജ്, ഷീലു അബ്രാഹം, ബൈജു സന്തോഷ്, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, നന്ദു, സായികുമാര്‍, തമിഴ് നടന്‍ മഹീന്ദ്രന്‍ (തെരി ഫെയിം), പ്രജോദ് കലാഭവന്‍, ഷംനാ കാസിം, പാര്‍വതി നമ്ബ്യാര്‍, ലെന, തെസ്‌നിഖാന്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

 

×