/sathyam/media/post_attachments/uQtXGsTtnTub6ol2jpqF.jpg)
ഡല്‍ഹി ; 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിര്‍ണായക രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങി എന്‍.സി.പി. ശരദ് പവാര്‍ വിളിച്ച കോണ്‍ഗ്രസ്സിതര പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് നടക്കും. 15 പ്രതിപക്ഷപ്പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം വിവിധ മേഖലകളിലെ പ്രമുഖരും എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കും.
പ്രശാന്ത് കിഷോറിന്റെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് യശ്വന്ത് സിന്‍ഹയുടെയും പിന്തുണയോടെയാണ് പ്രതിപക്ഷ ബദലിന് പവാര്‍ ശ്രമിക്കുന്നത്. പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ബി.ജെ.പി. മുന്‍നേതാവ് യശ്വന്ത് സിഹ്നയുടെ സംഘടനയായ രാഷ്ട്രമഞ്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ക്ഷണക്കത്ത് അയച്ചത്. ശരദ് പവാറും യശ്വന്ത് സിഹ്നയും ഇന്നത്തെ ദേശീയ സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച നയിക്കുന്നതായും ഇതില്‍ സാന്നിധ്യം അപേക്ഷിക്കുന്നതായും ക്ഷണക്കത്തില്‍ പറയുന്നു. രാഷ്ട്രീയ ജനതാദള്‍ നേതാവ് മനോജ് ഝാ, ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ്, കോണ്‍ഗ്രസ് നേതാക്കളായ വിവേക് ടംഖ, കപില്‍ സിബല്‍ തുടങ്ങിയവര്‍ക്കും കത്ത് ലഭിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ടംഖയും സിബലും വ്യക്തമാക്കി.
എന്‍സിപി ഭാരവാഹികളുടെ യോഗം ശരദ് പവാറിന്റെ വസതിയില്‍ ചേരും. പിന്നാലെ പ്രതിപക്ഷ നേതാക്കളും പ്രമുഖരും പങ്കെടുക്കുന്ന യോഗം നടക്കും. യശ്വന്ത് സിന്‍ഹ, പവന്‍ വര്‍മ, സഞ്ജയ് സിങ്, ഡി രാജ, ഫറൂഖ് അബ്ദുല്ല, ജസ്റ്റിസ് എ.പി സിങ്, ജാവേദ് അക്തര്‍, കെ.ടി.എസ് തുള്‍സി, കരണ്‍ ഥാപ്പര്‍, അശുതോഷ്, മജീദ് മെമന്‍, വന്ദന ചവാന്‍, മുന്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ്.വൈ ഖുറേഷി, കെ.സി സിങ്, സുധീന്ദ്ര കുല്‍ക്കര്‍ണി, പ്രതീഷ് നന്ദി , കോളിന്‍ ഗോണ്‍സാല്‍വസ് തുടങ്ങിയവര്‍ പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us