/sathyam/media/post_attachments/6NpObK5S1wlyPsWJtc4t.jpg)
ചേരുവകൾ
ചേന കഷണങ്ങള്‍ ആക്കിയത് -1 cup
തേങ്ങ പാല്‍- 1.1/2 cup
ശര്‍ക്കര ഒരു ചെറിയ കഷണം ...മധുരത്തിന് ആവശ്യമായത് .
നട്സ്
കിസ്മിസ്
ഏലക്കപ്പൊടി 1/4tsp
നെയ്യ്
തയ്യാറാക്കുന്ന വിധം
ചേന അല്പം വെള്ളം, അല്പം ഉപ്പ് ചേര്‍ത്ത് കുക്കറില്‍ നന്നായി വേവിച്ച് ഉടച്ചെടുക്കുക. ഇതിലേക്ക് തേങ്ങ പാല്‍ ചേര്‍ത്ത് ഇളക്കി കുറുകി വരുമ്പോള്‍ ശര്‍ക്കര ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ഇളക്കി ഒന്ന് കൂടി കുറുക്കി ഏലക്കപ്പൊടി ചേര്‍ത്ത് ഇറക്കുക.നെയ്യില്‍ നട്സ് , കിസ്സ്മിസ് വറുത്തത് ചേര്‍ത്ത് വിളമ്പാം