ഓണസദ്യക്ക് ഉണ്ടാക്കാം സേമിയ പായസം

New Update

സേമിയ പായസം രുചി കൊണ്ട് മറ്റ് പായസങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അതിൻ്റെ പ്രത്യേക ടേസ്റ്റ് കൊണ്ട് തന്നെ അവ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. കിടിലൻ സേമിയ പായസം തയ്യാറാക്കിയാലോ

Advertisment

publive-image
ആവശ്യമുള്ളവ

പാല്‍ -1 ലിറ്റര്‍

സേമിയ - അരകപ്പ്‌

പഞ്ചസാര -അര കപ്പ്‌

അണ്ടിപരിപ്പ് -10 എണ്ണം

ഉണക്കമുന്തിരി -10 എണ്ണം

നെയ്യ്

ഏലയ്ക്ക

പാകം ചെയ്യുന്ന വിധം

ഒരു പാന്‍ ചൂടാക്കി നെയ്യ് ഒഴിച്ച് സേമിയ ബ്രൌണ്‍ നിറം ആകുന്നതുവരെ വറക്കുക.
1 ലിറ്റര്‍ പാലില്‍ 2 കപ്പ്‌ വെള്ളംചേര്‍ത്ത് നന്നായി തിളപ്പിക്കുക.പാല്‍ തിളച്ചശേഷം അതിലേക്കു സേമിയ ചേര്‍ക്കുക.
സേമിയ പകുതി വേവായാല്‍ ആവശ്യത്തിന്നു പഞ്ചസാര ചേര്‍ത്ത് വീണ്ടും വേവിച്ചു കുറുകുമ്പോള്‍ ഏലക്ക പൊടിച്ചത് ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങുക. അല്‍പ്പം നെയ്യില്‍ അണ്ടിപരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്ത് അലങ്കരിക്കാം

payasam
Advertisment