കണ്ണൂര്‍: പ​യ്യ​ന്നൂ​രില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാ​വി​ച്ചേ​രി​ തെ​ക്കാ​ണ്ട​ത്തി​ല്‍ ഭാ​സ്​ക​ര​നാ(58)ണ് മരിച്ചത്. പൊള്ളലേറ്റ നിലയില്‍ പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
പ​യ്യ​ന്നൂ​ര്‍ ബീ​വ​റേ​ജ് ഔ​ട്ട്​ലെ​റ്റി​ന് സ​മീ​പം ത​ട്ടു​ക​ട ന​ട​ത്തി​വ​രു​ന്ന ഇ​യാ​ള്‍ കഴിഞ്ഞ രാ​ത്രി​യി​ല്‍ സമീപത്തെ ക്ഷേ​ത്ര​ത്തി​ല്‍ ഉ​ത്സ​വ​ത്തി​ന് പോയിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. മൃതദേഹം കണ്ടെത്തിയ മുറിയോട് ചേര്‍ന്നുള്ള മുറിയിലാണ് ഇയാളുടെ ഭാര്യയും സഹോദരിയും കിടന്നിരുന്നത്.
മണ്ണെണ്ണയുടെ ഗന്ധം മൂലം പരിശോധന നടത്തിയപ്പോഴാണ് തീ ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. ഉടന്‍ അയല്‍വാസികളെ വിളിച്ചുവരുത്തി തീയണച്ചെങ്കിലും ഗൃഹനാഥനെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വീട്ടിലെ ഉപകരണങ്ങളും അഗ്നിക്കിരയായി. ഇയാള്‍ക്ക് മക്കളില്ല. പോലീസ് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.