New Update
കോഴിക്കോട്; സ്‌കൂള്‍ കലോത്സവത്തിന് നോണ്‍ വെജില്ലാത്തതും താന്‍ പതിവു പാചകക്കാരനാകുന്നതും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായതിനു പിന്നാലെ പ്രതികരണവുമായി പഴയിടം മോഹനന്‍ നമ്പൂതിരി. സര്‍ക്കാര്‍ നല്‍കിയ മെനു പ്രകാരമാണ് ഭക്ഷണം തയാറാക്കുന്നതെന്നും വിവാദങ്ങളോട് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പഴയിടം മോഹനന്‍ പറഞ്ഞു.
സര്‍ക്കാര്‍ ഒരു ജോലി ഏല്‍പ്പിച്ചു. അത് വൃത്തിയായി നിറവേറ്റുക എന്നതാണ് തന്നെ സംബന്ധിച്ച് പ്രധാനമെന്ന് പഴയിടം നമ്പൂതിരി പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ജാതിയുടെ ഉള്‍പ്പെടെ പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഒന്നും തന്നെ ബാധിക്കുന്ന വിഷയങ്ങളല്ലെന്നും പഴയിടം പറയുന്നു.