New Update
Advertisment
കൊച്ചി: കോണ്‍ഗ്രസ് വിട്ട് എന്‍സിപിയില്‍ ചേരുകയാണെന്ന വാര്‍ത്തകള്‍ക്കെതിരെ നിയമനടപടിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ എക്സ് എംപി. താന്‍ പാര്‍ട്ടി മാറുകയാണെന്ന നിലയില്‍ സത്യം ഓണ്‍ലൈന്‍, മറുനാടന്‍ മലയാളി തുടങ്ങിയ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പിസി ചാക്കോ ഇന്ന് ഡിജിപിക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് വിടില്ലെന്ന് അദ്ദേഹം ഇന്ന് മാധ്യമങ്ങളെ അറിയിച്ചിരുന്നു. മത്സരിക്കാന്‍ സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്നും കെവി തോമസിനോട് നേതൃത്വം കുറച്ചുകൂടി പരിഗണന കാണിക്കേണ്ടതായിരുന്നെന്നും ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു.