കേരളം

ചിരട്ടപ്പാല്‍ ഇറക്കുമതി; കേന്ദ്രസര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണം : പി സി ജോർജ്

ന്യൂസ് ബ്യൂറോ, കോട്ടയം
Monday, July 26, 2021

കോട്ടയം: ചിരട്ടപ്പാൽ (കപ്പ് ലബ് റബ്ബർ) നെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഴ്‌സിന്റെ (ബി.ഐ.എസ്) കീഴില്‍ കൊണ്ടുവന്ന് ഇറക്കുമതി ചെയ്യാൻ നടക്കുന്ന നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കണമെന്ന് കേരള ജനപക്ഷം ചെയർമാൻ പി സി ജോർജ് ആവശ്യപ്പെട്ടു.

ഇത് സംബന്ധിച്ച് തീരുമാനം എടുക്കാനുള്ള നിർണ്ണായക യോഗം ഈ മാസം 29-ന് ഡൽഹിയിൽ നടക്കുകയാണ്. ഇത് റബ്ബറിന്റെ വലിയ വില തകർച്ചക്ക് കാരണമാകും. മുൻപ് ഇത്തരത്തിൽ നീക്കം ഉണ്ടായപ്പോൾ ശക്തമായ കർഷക പ്രക്ഷോഭത്തെ തുടർന്ന് പ്രധാനമന്ത്രി ഇടപെട്ടാണ് ഈ തീരുമാനം മാറ്റിവെച്ചത്. ഈ വിഷയത്തിൽ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു.

×