റിയാദ് :രണ്ടു പതിറ്റാണ്ടായി നീതി നിഷേധിക്കപ്പെടുന്ന പി ഡി പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിക്കു നീതിയും ,ചികിത്സയും ലഭ്യമാക്കണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് പി സി എഫ് റിയാദ് സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സംഗമം നടന്നു . ബത്ഹ അൽമാസ് ആഡിറ്റോറിയത്തിൽ പി സി എഫ് റിയാദ് സെൻട്രൽ കമ്മറ്റി പ്രസിഡന്റ് നജ്മുദ്ദീൻ വൈലത്തൂരിരിന്റെ അദ്ധ്വക്ഷതയിൽ കൂടിയ ഐക്യദാർഢ്യ സംഗമം മാധ്യമ പ്രവർത്ത കൻ ജയൻ കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു .
അബ്ദുല്‍ നാസര്‍ മഅ്ദനി ഐക്യദാർഢ്യ സംഗമം മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുന്നു.
നിരവധി അസുഖങ്ങൾ കൊണ്ട് അതീവ ഗുരുതരമായ അവസ്ഥയിൽ ചികിത്സ പോലും മഅ്ദനിക്കു നിഷേധിക്കപ്പെടുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ കൂടി പരാജയമാണ് രാജ്യദ്രോഹിയെന്നും ചാരന്‍ എന്നും വിളിച്ച നമ്പിനാരായണന് കിട്ടിയ നീതി മദനിക്ക് കിട്ടാത്തത് പേരും നിറവും വിത്യസ്തമായത് കൊണ്ടാണോയെന്ന മനുഷ്യാവാകാശപ്രവര്‍ത്തകരുടെ ചോദ്യം പ്രസക്തമാകുന്ന തരത്തിലുള്ള നീതി നിഷേധം മദനിക്കെതിരെ പാടില്ല. ഇഴയുന്ന നീതി നിര്‍വഹണം രാജ്യത്തിന്റെ ജനാധിപത്യക്കരുത്ത് ചോര്‍ത്തുന്നു. അടിസ്ഥാന അവകാശങ്ങളും നീതിന്യായ സാമീപ്യവും ഒരാള്‍ക്ക് കിട്ടുന്നില്ലെങ്കില്‍ ജനാധിപത്യത്തിന് അര്‍ഥമില്ല" പൗരന് മാനുഷിക നീതി നിഷേധിക്കുന്ന നടപടികള്‍ ആരുടെ ഭാഗത്തുനിന്നായാലും അഭിലഷണീയമല്ല. വിചാരണ കൂടാതെ ഒരാളെ ദീര്‍ഘനാള്‍ തടവില്‍ വെക്കുന്നത് പൗരാവകാശ ലംഘനമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് ജയന്‍ കൊടുങ്ങല്ലൂര്‍ അഭിപ്രായപെട്ടു.
ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രതിഞ്ജ ചൊല്ലുന്നു.
മദനിക്കു ഐക്യദാർഢ്യം പ്രഖ്യാപിച്ചു വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഷംനാദ് കരുനാഗപ്പള്ളി <മീഡിയ ഫോറം >,അഹ്മദ് ശരീഫ് <തനിമ >,ലത്തീഫ് തെച്ചി <പീസ് ഇന്ത്യ >,മുഹമ്മദ്
റാഷിദ് ബാഖവി <ഇന്ത്യൻ സോഷ്യൽ ഫോറം >,സിയാദ് റഷാദി <അജ്‌വ >,ബാരിഷ് <പ്രവാസി സാംസംസ്കാരിക വേദി > ,ഷാജഹാൻ ചാവക്കാട് <പി എം എഫ് > ഇടുക്കി അഷ്‌റഫ് മൗലവി ,
ലത്തീഫ് കരുനാഗപ്പള്ളി ,സിദ്ദീഖ് സഖാഫി, എ എച്ച് മുഹമ്മദ് തുടങ്ങിയവർ ഐക്യദാർഢ്യ പ്രഭാഷണം നടത്തി .
സെക്രട്ടറി ശിഹാബ് വളാഞ്ചേരി സ്വാഗതം ആശംസിക്കുകയും അലി പാറമ്മേൽ ആമുഖ പ്രഭാഷണം നടത്തുകയും ,അഷ്‌റഫ് താമരക്കുളം വിഷയാവതരണം നിർവഹിക്കുകയും സലാം
നീരോൽപ്പാലം നന്ദി പറയുകയും ചെയ്തു .റഷീദ് താമരക്കുളം ,സുബൈർ കൊടുങ്ങല്ലൂർ ,ഹാരിസ് മണ്ണഞ്ചേരി ,ഹുസ്സൈൻ കുറ്റിച്ചൽ ,ലത്തീഫ് പാലക്കാട് , സലാം മലാസ്
അബൂട്ടി ഇരിങ്ങാവൂർ തുടങ്ങിയവർ ഐക്യദാർഢ്യ സംഗമത്തിന് നേതൃത്വം നൽകി.