ദമ്മാം: ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതുതായി രൂപം കൊണ്ട പ്രോഗ്രസീവ് ഡെമോക്രാറ്റിക് അലയൻസ് (പുരോഗമന ജനാധിപത്യ സഖ്യം) പീഡിത ജന വിഭാഗത്തിന് പുത്തൻ പ്രതീക്ഷ നൽകുമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ടൗൺ ബ്രാഞ്ച് കൺവെൻഷൻ അഭിപ്രായപ്പെട്ടു.
/sathyam/media/post_attachments/eWWgTZ9v7OcpbVEh8GvG.jpg)
ഇന്ത്യയെ വൻകിട കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കുകയും അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഹനിച്ചുകൊണ്ടും മുന്നോട്ട് പോകുന്ന ആർ.എസ്.എസ് നേതൃത്വം നൽകുന്ന എൻഡിഎയിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ ശക്തമായ പ്രതിപക്ഷ പ്രതിരോധം തീർക്കാൻ കഴിയാതെ ബലക്ഷയം സംഭവിച്ചു കൊണ്ടിരിക്കുന്ന യുപിഎയിൽ നിന്നും ഇനി കൂടുതലൊന്നും പ്രതീക്ഷിക്കാനില്ല.
ബഹുഭൂരിഭാഗം വരുന്ന ജനങ്ങളുടെ ഉപജീവന മാർഗ്ഗമായ കാർഷിക മേഖല പോലും കുത്തകകൾക്ക് കൈമാറുകയാണ്. ഈ സാഹചര്യത്തിൽ ഉയർന്നുവന്ന പുരോഗമന ജനാധിപത്യ സഖ്യത്തിന്റെ ഭാഗമായ എസ്.ഡി.പിഐ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളെ സോഷ്യൽ ഫോറം അഭിനന്ദിക്കുന്നു. കുറഞ്ഞ കാലയളവിനുള്ളിൽ രാജ്യത്തെ ശ്രദ്ധിക്കപ്പെടുന്ന പാർട്ടിയായി മാറാൻ എസ്.ഡി.പി.ഐക്ക് കഴിഞ്ഞത് അടിസ്ഥാന ജനവിഭാഗങ്ങളോടൊപ്പം നിൽക്കുകയും ഫാഷിസത്തിനെതിരെ സന്ധിയില്ലാത്ത സമരവുമാണെന്നു കൺവെൻഷൻ വിലയിരുത്തി.
പരിപാടിയിൽ സോഷ്യൽ ഫോറം ടൗൺ ബ്രാഞ്ച് പ്രസിഡന്റ് മുനീർ ഖാൻ കൊല്ലം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി സുബൈർ നാറാത്ത്, ബ്രാഞ്ച് വൈസ് പ്രസിഡന്റ് ഷെരീഫ് കൊടുവള്ളി സംസാരിച്ചു. അഫ്നാസ് അഴിക്കൽ, നാസർ പാലക്കാട് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us