പെഗസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ടു കൂടുതൽ പേരുകൾ ഇന്ന് പുറത്തു വരാൻ സാധ്യത

New Update

publive-image

ഡൽഹി: പെഗസസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ടു കൂടുതൽ പേരുകൾ ഇന്ന് പുറത്തുവന്നേക്കും. വ്യവസായികൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടേതുൾപ്പെടെ വൻ പേരുകളാണ് ഇനിയും പുറത്തു വരാനുള്ളത് എന്നാണ് റിപ്പോർട്ട്.

Advertisment

റോ, കരസേന, ബിഎസ്എഫ്, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ ഫോണുകൾ ചോർത്തിയതായുള്ള റിപ്പോർട്ട് പെഗസസ് പ്രോജക്ട് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.

ടുജി സ്‌പെക്ട്രം കേസും, കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന് എതിരായ എയർസെൽ മാക്‌സിസ് കേസും അന്വേഷിച്ച എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ രാജേശ്വർ സിംഗ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പി.എ വി. കെ ജെയിൻ തുടങ്ങിയ പേരുകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്.

NEWS
Advertisment