360 ഡിഗ്രി ഷോട്‌സിൽ പെണ്ണന്വേഷണം ടീസര്‍

ഫിലിം ഡസ്ക്
Saturday, May 25, 2019

ചലച്ചിത്രലോകത്ത് ശ്രദ്ധേയമാവുകയാണ് പെണ്ണന്വേഷണം എന്ന ചിത്രത്തിന്റെ ടീസര്‍. പൂര്‍ണ്ണമായും 360 ഡിഗ്രി ഷോട്‌സിലാണ് ടീസര്‍ ചിത്രീകരിച്ചിരിക്കുന്നത് എന്നതു തന്നെയാണ് ടീസറിന്റെ മുഖ്യ ആകര്‍ഷണം. കേന്ദസര്‍ക്കാര്‍ പരസ്യങ്ങളുടെ ശൈലിയാണ് ടീസറിന്റെ അവതരണം.

പോസ്റ്റര്‍ ഡിസൈനിംഗിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ അധിന്‍ ഒള്ളൂര്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് പെണ്ണന്വേഷണം. 9090 പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സൈനുല്‍ ആബിദാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അധിന്‍ ഒള്ളൂര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കുന്നത്. പെണ്ണ് അന്വേഷിച്ചു നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം.

സജാദ് കാക്കു ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. എറിക് ജോണ്‍സണ്‍ ആണ് സംഗീത സംവിധാനം. ദിനു മോഹന്‍, സൈക്കു വിശ്വരാജ് എന്നിവരുടെതാണ് വരികള്‍.

×