ക്ഷേമ പെന്‍ഷനുകള്‍ നാളെ മുതല്‍ വിതരണം ചെയ്യും; ലഭിക്കുക 3200 രൂപ വീതം

author-image
Charlie
Updated On
New Update

publive-image

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകള്‍ നാളെ മുതല്‍ വിതരണം ചെയ്യും. സാമൂഹിക സുരക്ഷാ പെന്‍ഷനും സര്‍ക്കാര്‍ സഹായത്തോടെ നല്‍കുന്ന ക്ഷേമനിധി പെന്‍ഷനുമാണ് തിങ്കളാഴ്ച മുതല്‍ വിതരണം ചെയ്യുക. ഒക്ടോബറില്‍ മുടങ്ങിയതും നവംബറിലെ പെന്‍ഷനും ഒരുമിച്ചാകും വിതരണം. ഗുണഭോക്താക്കള്‍ക്ക് 3200 രൂപ വീതം ലഭിക്കും. ഈ മാസം 15-ന് മുമ്പായി വിതരണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.

Advertisment

സാമൂഹിക സുരക്ഷാ പെന്‍ഷന്‍ സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ക്ഷേമനിധി ബോര്‍ഡുകളുടെ പെന്‍ഷന്‍ സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച ഇറങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. രണ്ട് മാസത്തെ പെന്‍ഷനുകള്‍ ഒരുമിച്ച് വിതരണത്തിന് നല്‍കുന്നതിനാല്‍ സഹകരണ ബാങ്കുകള്‍ക്ക് വിതരണത്തിനായി ഒരു ഗഡുവിന്റെ ഇന്‍സെന്റീവ് മാത്രമേ ലഭിക്കൂ എന്ന് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.

Advertisment