മസ്‌കത്ത്: വിമാനത്താവളം വഴി ഒമാനിലേക്ക് വരുന്നവര്‍ക്ക് ഇനി പിസിആര്‍ ടെസ്റ്റ് വേണ്ട. എന്നാല്‍, വിമാനത്താവളത്തില്‍ പരിശോധന തുടരുമെന്നും കരാതിര്‍ത്തിവഴി വരുന്നവര്‍ക്ക് പിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാണെന്നും സുപ്രിം കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
/sathyam/media/post_attachments/MUjbPehluOgfTc1dGvmx.jpg)
പള്ളികളില്‍ പ്രവേശിക്കുന്നതിന് കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഏര്‍പ്പെടുത്തിയ നിയന്ത്രണം നീക്കിയതായി ആരോഗ്യ മന്ത്രി മന്ത്രി ഡോ. അഹമദ് അല്‍ സഈദി പറഞ്ഞു. കൂടുതല്‍ മേഖലകളില്‍ ഇളവ് നല്‍കിയത് വൈറസ് നീങ്ങിയതു കൊണ്ടല്ല. തുടര്‍ന്നും നിയന്ത്രണങ്ങള്‍ പാലിക്കണം.
ഒമാനിലേക്ക് വരുന്നവര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പുവരുത്തണം. ഈ മാസം അവസാനത്തോടെ ആദ്യ ഘട്ട വാക്സിന്‍ ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. എല്ലാവിധ വിനോദ സഞ്ചാര മേഖലകളും പുനരാരംഭിച്ചതായി ടൂറിസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മൈത സൈഫ് അല്‍ മഹ്റൂഖി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us