കോഴായിലുള്ള ജില്ലാ കൃഷിത്തോട്ടത്തില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന മാലിന്യ പ്ലാന്റിനെതിരെ ജനകീയ പ്രതിഷേധ കൂട്ടായ്മ നാളെ

New Update

publive-image

കുറവിലങ്ങാട്: കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള കോഴാ ജില്ലാ കൃഷിത്തോട്ടത്തിൽ മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നീക്കത്തിനെതിരെ നാളെ  (ജൂലൈ 19, തിങ്കൾ) കോഴായിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും.

Advertisment

കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിയുടെ അദ്ധ്യക്ഷതയിലാണ് ജനകീയ കൂട്ടായ്മ സമരം നടത്തുന്നത്. രാവിലെ 9ന് പള്ളിക്കവലയിൽ നിന്ന് പ്രതീകാത്മക പ്രകടനം ആരംഭിക്കും. തുടർന്ന് 10ന് കോഴാ ബ്ലോക്ക് ഓഫീസ് പടിക്കൽ ജനകീയ പ്രതിഷേധ കൂട്ടായ്മ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

publive-image

വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, ട്രേഡ് യൂണിയൻ നേതാക്കൾ, സാമൂഹിക സമുദായ സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

kottayam news
Advertisment