Advertisment

നിലനിൽപിനായുള്ള ജനകീയ പോരാട്ടങ്ങളെ തളര്‍ത്താനാവില്ല: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

New Update

ദമ്മാം: ജനിച്ചു വളർന്ന മണ്ണിൽ ജീവിക്കാനുള്ള പൗരന്മാരുടെ അവകാശസമരങ്ങളെ ക്രുരമർദ്ദനങ്ങ ളിലൂടെയും വെടിവെച്ച് കൊന്നൊടുക്കിയും ജയിലറകളില്‍ തളച്ചും അടിച്ചമര്‍ത്തി തളർത്തിക്കള യാമെന്ന ഭരണാധികാരികളുടെ വ്യാമോഹം നടപ്പാകാൻ പോകുന്നില്ലെന്ന് ഇന്ത്യൻ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.

Advertisment

publive-image

രാജ്യത്തിന്റെ നാനാഭാഗങ്ങളിലും ജാതിമതഭേദമന്യേ ജനങ്ങള്‍ തെരുവിലാണ്. ഒരേ മനസ്സും ഒരേ ലക്ഷ്യവുമായി ജനങ്ങൾ പ്രക്ഷോഭ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത് ഭരണാധികാരികളെ വിറളി പിടിപ്പിക്കുക സ്വാഭാവികമാണ്. അതിന്റെ ദുസ്സൂചനകളാണ് വിവിധ സംസ്ഥാനങ്ങളില്‍ നടന്നി ട്ടള്ള പോലിസ് വെടിവെപ്പും അതിക്രമങ്ങളും. ക്രൂരന്മാരായ എല്ലാ സ്വേഛാദിപതികളും ജനങ്ങ ളുടെ ശക്തമായ ചെറുത്തുനില്പിന് മുന്നില്‍ അടിപതറിയ ചരിത്രമാണുള്ളത്.

ഇപ്പോള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത് പഴയ ചരിത്രങ്ങളുടെ തനിയാവര്‍ത്തനം മാത്രമാണെ ന്നും കഴുമരത്തില്‍ തൂക്കിലേറ്റപ്പെടുമ്പോള്‍ മുഖത്തെ കറുത്ത തുണി അഴിച്ചുമാറ്റാന്‍ ആവശ്യ പ്പെട്ട വരും ഇടനെഞ്ചിലേക്ക് വെടിയുതിര്‍ത്തപ്പോൾ പുഞ്ചിരിയോടെ സ്വീകരിച്ചവരും രാജ്യത്ത് കഴിഞ്ഞ് പോയിട്ടുണ്ടെന്നും ഭരണകൂടം ഓർക്കണം. ജീവിതത്തിന് ഭീഷണി നേരിടുമ്പോഴുണ്ടാ കുന്ന നിലനില്‍ പിനുവേണ്ടിയുള്ള ഈ സമരത്തെ ചോരയില്‍ മുക്കി കൊല്ലാമെന്നത് ഫാഷിസ്റ്റു കളുടെ ദിവാസ്വ പ്‌നം മാത്രമാണെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഫോറം ദമ്മാം ബ്ലോക്ക് പ്രസിഡന്റ് മൻസൂർ ആലംകോട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുബൈർ നാറാത്ത്, സുൽത്താൻ ഇബ്രാഹിം കൊല്ലം സംസാരിച്ചു.

Advertisment