Advertisment

പശ്ചിമഘട്ടത്തിന്റെ കാവൽ ഭടന് പെരിങ്ങമ്മല പ്രവാസി ഗ്രൂപ്പിന്റെ കണ്ണീരിൽ കുതിർന്ന വിട

New Update

റിയാദ് : പെരിങ്ങമ്മല പ്രവാസി ഗ്രൂപ്പ് പ്രസിഡന്റ് കുന്നിൽ ജലീലിന്റെ അധ്യക്ഷ തയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി കൊച്ചുവിള അസീസ്, മറ്റ് ഭാരവാഹികളായ തസ്ഹീൽ ഇടിഞ്ഞാർ, നാസ്സർ കാട്ടിളക്കുഴി, ഷാൻ കൊച്ചുവിള, അൻവർ ചിറ്റൂർ ,ഷെഫീഖ് താന്നിമൂട്ടിൽ ,അൻസർ കൊച്ചുകരിക്കകം തുടങ്ങിയവർ ഖമർ സാറിനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.

Advertisment

publive-image

ഒരു നാടിനെയും നാട്ടുകാരെയും കാടിനേയും മൃഗങ്ങളെയും ഇത്രയേറെ സ്നേഹിച്ച ഒരു മഹത് വ്യക്തിയെയാണ് പെരിങ്ങമ്മലക്ക് നഷ്ടമായത്. പെരിങ്ങമ്മലയിൽ മാലിന്യപ്ലാന്റ് കൊണ്ട് വരാനുള്ള സർക്കാർ നീക്കത്തിനെതിരെ ജാതി മത രാഷ്ട്രീയ വേർതിരുവുകളില്ലാതെ എല്ലാവരെയും ഒരുമിച്ച് അണിനിരത്തികൊണ്ട് സമരമുഖം തുറക്കാൻ മുന്നിൽ നിന്നത് സമരനായകനായ ഖമർ സാർ ആയിരുന്നു. ഒരു നാട്ടിലെ പതിനായിരകണക്കിന് ജനങ്ങളെ ബോധവൽക്കരിക്കുകയും പ്ലാന്റ് വന്നാലുണ്ടാ കാവുന്ന ദോഷവശങ്ങളെ കുറിച്ച് കൊച്ചുകുട്ടികൾക്ക് വരെ വിശദമായി പറഞ്ഞ് കൊടുക്കുകയും പ്ലാന്റിനെതിരെ ഒരു സമൂഹത്തെ മുഴുവൻ സംസാരിക്കാൻ പ്രാപ്തരാക്കുകയും ചെയ്ത മഹത് വ്യക്തിയായിരുന്നു ഖമർ

പല കുടില തന്ത്രങ്ങൾ പ്രയോഗിച്ചിട്ടും പെരിങ്ങമ്മലക്കാരെ പറഞ്ഞ് പറ്റിക്കാൻ കഴിയില്ല എന്ന് മനസ്സിലാക്കിയ ഭരണകൂടം സമരത്തിന്റെ ശക്തിയും അർപ്പണ ബോധവും കണ്ട് പിന്മാറേണ്ടിവന്നു എങ്കിൽ അതിന് ഒരു ജനതയെ പ്രേരിപ്പിച്ച ശക്തി ആദരണീയനായ മർഹൂം ഡോക്ടർ എം ഖമർ സാർ ആയിരുന്നു എന്ന് നമുക്ക് നിസംശയം പറയാൻ കഴിയും അത്രക്ക് ഒരു നാടിനെ സ്നേഹിച്ച നമ്മുടെ പ്രിയപ്പെട്ട ഖമർ സാർ ഇന്ന് നമ്മോടൊപ്പമില്ല നമ്മെവിട്ട് പിരിഞ്ഞിരിക്കുന്നു അദ്ദേഹം എന്തായിരുന്നു എന്ന് അദേഹത്തിന്റെ വിയോഗത്തിൽ അവസാനമായി ഒരുനോക്ക് കാണുവാൻ മണിക്കൂറുകളോളം തടിച്ചുകൂടിയ ജനങ്ങളെ കണ്ടാൽ മനസ്സിലാക്കാവു ന്നതേയുള്ളൂ..

 

Advertisment