/sathyam/media/post_attachments/9l3a5adRTR2HhclKawq5.jpeg)
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി വിദേശ രാജ്യങ്ങളിൽ നിന്നും വളർത്തുമൃഗങ്ങളെ കൊണ്ടുവരുന്നതിനുള്ള അനുമതി സെപ്റ്റംബർ 30 വരെ നീട്ടി. ജൂലൈ 30 വരെയായിരുന്നു അനുമതി നിലവിലുണ്ടായിരുന്നത്. ഇതിനായി ലൈവ് സ്റ്റോക്ക് ഇംപോർട്ടേഷൻ നിയമത്തിൽ ഭേദഗതി വരുത്തി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നെടുമ്പാശ്ശേരി വിമാനത്താവളം വഴി വളർത്തു മൃഗങ്ങളെ കൊണ്ടുവരുന്നതിന് അടുത്തിടെയാണ് അനുമതി ലഭിച്ചത്. മുൻപ് ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ മാത്രമാണ് ഇവയെ കൊണ്ടുവരാൻ അനുമതിയുണ്ടായിരുന്നത്.
2018-ൽ കായംകുളം സ്വദേശികളായ ദമ്പതികൾ സൗദിയിൽ നിന്നും കൊണ്ടുവന്ന പൂച്ചയെ കസ്റ്റംസ് തിരിച്ചയച്ചിരുന്നു. സൗദി എയർലൈൻസിന്റെ ജിദ്ദ ഓഫീസിൽ സംഭവിച്ച പിശകാണ് അന്ന് കായംകുളം സ്വദേശിയുടെ ഓമന പൂച്ചയെ കൊച്ചിയിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയത്.
വിമാനത്തിന്റെ കാർഗോയിൽ പ്രത്യേക സൗകര്യങ്ങളൊരുക്കിയ കൂട്ടിലാണ് പൂച്ചയെ കൊച്ചിയിലെത്തിച്ചത്. പിന്നീട് അതേ വിമാനത്തിൽ തന്നെ സൗദിയിലേക്ക് മടക്കി അയക്കുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us