New Update
പാലക്കാട്: കൂലവൻ മുക്കിൽ വീട്ടുകാർ ഉപേഷിച്ച വളർത്തുനായക്ക് രക്ഷകനായി എത്തിയത് എൻവൈസി സംസ്ഥാന പ്രസിഡൻ്റ് ഷെനീൻ മന്ദീരാട്.
Advertisment
കവലയിൽ അവശനായി കിടക്കുന്ന നായയെ കണ്ടപ്പോൾ വിവരം തിരക്കിയ മൃഗ സ്നേഹി കൂടിയായ ഇദ്ദേഹത്തോട് പരിസരത്തെ ഓട്ടോ ഡ്രൈവർമാരാണു് ഏതോ വീട്ടുകാർ കാറിൽ കൊണ്ടുവന്ന് ഉപേഷിച്ചതാണെന്നു പറഞ്ഞത്.
ഉടൻ തന്നെ അടുത്തുള്ള കടയിൽ നിന്നും ബിസ്ക്കറ്റും വെള്ളവും വാങ്ങി നായക്ക് നൽകി. പരിചരിച്ച ശേഷം സുഹൃത്തിൻ്റെ വീട്ടിൽ ഏൽപിക്കുകയാണു് ചെയ്തത്. മൃഗ സ്നേഹി വാട്ട്സപ്പ് കൂട്ടായ്മയിലെ അംഗം കൂടിയാണ് പൊതുപ്രവർത്തകനായ ഷെനീൻ മന്ദീരാട്.