വളർത്തു നായയുടെ ആക്രമണത്തിൽ 14കാരനു ദാരുണാന്ത്യം

New Update

മിനിസോട്ട: വീട്ടിൽ വളർത്തുന്ന ജർമൻ ഷെപേർഡിന്റെ ആക്രമണത്തിൽ 14 വയസ്സുകാരൻ മരിച്ചു. മിനിസോട്ട അമർ ടൗൺ ഷിപ്പിലുള്ള ഡിയോൻ ബുഷ് എന്ന കുട്ടിയാണു മരിച്ചത്. ഡിസംബർ 14 തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ചു പൊലീസ് സ്ഥിരീകരണം നൽകിയത്.

Advertisment

publive-image

പിതാവാണ് അബോധാവസ്ഥയിൽ ശരീരം മുഴുവൻ പരുക്കുകളോടെ കിടക്കുന്ന മകനെ കണ്ടത്. ഉടൻ പൊലീസെത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോളണ്ടിൽ നിന്ന് ആറുമാസം മുൻപു കൊണ്ടു വന്നതാണ് പ്രത്യേക തരത്തിലുള്ള ജർമൻ ഷെപേർഡിനെ. പലപ്പോഴും അക്രമാസക്തമായിരുന്ന പട്ടിയെ വീട്ടുകാരുടെ അഭ്യർഥനയെ തുടർന്നു പൊലീസ് വെടിവച്ചു കൊന്നു. മൂന്നു വയസ്സാണു പട്ടിയുടെ പ്രായം.

ഡിയോനെ ആക്രമിക്കാൻ പട്ടിയെ പ്രകോപിപ്പിച്ചത് എന്താണെന്ന് അന്വേഷിച്ചു വരികയാണ്. ബാറ്റിൽ ലേക്ക് ഹൈസ്ക്കൂളിലെ വിദ്യാർഥിയാണു മരിച്ച ഡിയോൻ. ഡിയോനിന്റെ മരണത്തെ തുടർന്ന് സഹപാഠികൾക്ക് കൗൺസിലിങ്ങിനുള്ള സൗകര്യം ക്രമീകരിച്ചതായി സ്കൂൾ അധികൃതർ പറഞ്ഞു.

pet dog attack
Advertisment