/sathyam/media/post_attachments/LTZ7UqHOBrvolSQyIneq.jpg)
പാലക്കാട്: ബസ്സുടമകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സംഘടനാ നേതാക്കളായ ഗോപിനാഥൻ, നൗഷാദ് ആറ്റുപറമ്പത്ത്, വിദ്യാധരൻ, ജയാനന്ദ്, ബിബിൻ ആലപ്പാട്ട്,വിപിൻ ചിറ്റൂർ എന്നിവർ ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജുവിനെ നേരിൽ കണ്ട് സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധികൾ സംബന്ധിച്ച് ചർച്ച ചെയ്തു.
രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്ന തരത്തിൽ യാത്രാ നിരക്കും വിദ്യാർഥികളുടെ യാത്രാ നിരക്കും നിശ്ചയിക്കണമെന്നും മഹാമാരി കാലത്ത് സ്വകാര്യബസുകളുടെ വാഹനനികുതി ഒഴിവാക്കണം എന്നും 140 കിലോമീറ്റർ അധികം വരുന്ന സ്വകാര്യ ബസ്സുകളുടെ പെർമിറ്റുകൾ അതേപടി നിലനിർത്തണമെന്നുമുള്ള ആവശ്യങ്ങൾ ഉന്നയിച്ച നിവേദനം ഭാരവാഹികൾ മന്ത്രി ക്കു നൽകി.