കൈതപ്പൊയിൽ - അഗസ്ത്യൻമൂഴി റോഡ് പണിയിലെ ക്രമക്കേടിനെതിരെ പൊതുമരാമത്ത് മന്ത്രിക്ക് പരാതി നൽകി; പരാതി നാഥ് കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ

New Update

publive-image

Advertisment

കോഴിക്കോട്: കേരളാ സർക്കാരിന്റെ "പുതിയ കാലത്തെ പുതിയ നിർമ്മാണം" എന്ന കാഴ്ചപ്പാടിൽ ഡിസൈൻ ചെയ്ത അഗസ്ത്യൻ മൂഴി - കൈതപ്പൊയിൽ റോഡുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകൾ വ്യക്തമാക്കിയാണ് നാട്ടുകാരനായ ജോർജ് മാത്യു പരാതി നൽകിയത്. റോഡ് അഴിമതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും ഇദ്ദേഹം നിയമപോരാട്ടം നടത്തി വരുന്നുണ്ട്.

ആധുനിക രീതിയിലുള്ള റോഡുകൾ നിർമ്മിക്കുമ്പോൾ അവലംബിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് പരിസ്ഥിതി സൗഹൃദ രീതിയിലാണ് ഈ റോഡിൻ്റെ ഡിപിആറും എസ്റ്റിമേറ്റും തയ്യാറാക്കിട്ടുള്ളതെന്നും കെഎല്‍എല്‍എഫ്ബി ഗൈഡ് ലൈൻ പ്രകാരം (10മീറ്റർ Row)-യിലാണ് റോഡിന്റെ നിർമ്മാണം നടത്തേണ്ടതെന്നും ആധുനിക സാങ്കേതിക വിദ്യകളായ സ്റ്റെബിലൈസേഷൻ, സബ് -ഗ്രേയ്‌ഡ്‌, കയർ ഭൂ വസ്ത്രം, രണ്ടു കിലോമീറ്റർ പ്ലാസ്റ്റിക് റോഡ്, ഡ്രൈനേജ്, യൂട്ടിലിറ്റി ഡക്ട്, ക്രോസ്സ് ഡക്ടുകൾ റോഡിന്റെ ഇരുവശങ്ങളിലും പൂർണ്ണമായി കരിങ്കൽ കെട്ടുകൾ, ഒന്നര മീറ്റർ വീതിയിലുള്ള നടപ്പാത, പ്രധാന ടൗണുകളിലും, കവലകളിലും നടപ്പാതയുടെ മുകളിൽ ഐറീഷ് ടൈലുകൾ, സ്റ്റീൽ കൈവരികൾ, ട്രാഫിക് സിഗ്നൽ, എന്നിവയെല്ലാം കൃത്യമായി എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കൂടാതെ സൗജന്യമായി സ്ഥലം വീട്ടിനൽകുന്നവരുടെ ചുറ്റുമതിൽ പൊളിക്കുന്നത് നിർമ്മിച്ച് നല്‌കുവാനും എസ്റ്റിമേറ്റിൽ വ്യവസ്ഥയുണ്ടെന്നും പരാതിക്കാരൻ വ്യക്തമാക്കുന്നു.

ജിഒ -2018, കെഎല്‍എല്‍എഫ്ബി ഗൈഡ് ലൈൻ, ഐആര്‍സി മാനദണ്ഡം എന്നിവ കൃത്യമായി പാലിച്ചു കൊണ്ട് നല്ല രീതിയിൽ നിർമ്മാണം നടത്തുന്നതിനാവശ്യമായ പണം അനുവദിക്കുകയും (86-കോടി രൂപ ഒരു കിലോമീറ്ററിന് 4-കോടിയിൽ പരം രൂപ) ടെണ്ടർ നടപടികൾ പൂർത്തിയാക്കി കെആര്‍എഫ്ബിയുമായി കരാർ ഒപ്പിട്ട് വർഷങ്ങൾക്ക് മുമ്പ് പണികളും ആരംഭിക്കുകയും ചെയ്തു.,

എന്നാൽ ഇപ്പോൾ നടക്കുന്ന പ്രവർത്തി എസ്റ്റിമേറ്റുമായി യാതൊരു ബന്ധവും ഇല്ലാതെയാണ് എന്നതാണ് പ്രധാന പ്രശ്നമായി ചൂണ്ടി കാണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ നൽകിയിട്ടും പരിഹാരം ഉണ്ടാകാത്ത അവസ്ഥയിൽ ജോർജ് മാത്യു കേരളാ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നതായും മുഹമ്മദ് റിയാസിന് നൽകിയ പരാതിയിൽ പറയുന്നു.

(WP(c)4477/2020) കേസിൽ വാദം കേട്ട കോടതി തെറ്റായ നിർമാണത്തിന് (P3) സ്റ്റേ നൽകുകയും പിന്നീട് സ്റ്റേ നീക്കികൊണ്ട് ഒറിജിനൽ എസ്റ്റിമേറ്റ് പ്രകാരം പണികകൾ നടത്താൻ നിർദേശം നൽകുകയും ചെയ്തു എന്നതും ചൂണ്ടിക്കാട്ടുന്നു.

എന്നാൽ ഹൈക്കോടതി വിധി പോലും മാനിക്കാതെ തെറ്റായ രീതിയിൽ തന്നെ നിർമ്മാണം തുടർന്നപ്പോൾ കോടതി contempt of court ഫയലിൽ സ്വീകരിച്ചിരിക്കുകയാണെന്നതും പരാതിയിൽ സൂചിപ്പിച്ചിരിക്കുന്നു.

ഈ റോഡുപണിയുടെ തുടക്കത്തിൽ ഉണ്ടായിരുന്ന പൊതുമരാമത്ത് നിരത്തുകൾ വിഭാഗം സബ് ഡിവിഷൻ എഇഇ, നിരത്തുകൾ വിഭാഗം ഇഇ, തുടർന്ന് വന്ന നിരത്തു വിഭാഗം തിരുവമ്പാടി സെക്ഷൻ എഇ, സബ് ഡിവിഷൻ എഇഇ, ഡിവിഷൻ ഇഇ എന്നീ ഓഫീസറർമാർ റോഡുനിർമാണത്തിൽ വൻ ക്രമക്കേടുകൾക്ക് കൂട്ടുനിന്നതായി തെളിയിക്കുന്ന കൃത്യമായ രേഖകളുണ്ട് തൻ്റെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്നുണ്ട്.

മാത്രമല്ല പിഡബ്ല്യുഡി രേഖാമൂലം നിർദേശിച്ച ഇടത്ത്കൂടി കെഡബ്ല്യുഎ സ്ഥാപിച്ച കുടിവെള്ള പൈപ്പുകളുടെ മുകളിലൂടെ ഡ്രൈനേജുകൾ സ്ഥപിച്ചത് ശ്രദ്ധയിൽ പെടുത്തിയപ്പോൾ അത് ആവശ്യം വരുമ്പോൾ (പുതിയ കുടിവെള്ള കണക്ഷൻ കൊടുക്കാനും, റിപ്പയർ നടത്താനും) ക്രയിൻ ഉപയോഗിച്ചു ഡ്രൈനേജുകൾ എടുത്തുമാറ്റി പ്രവർത്തി നടത്തുമെന്നുമാണ് ഇഇ പറഞ്ഞതെന്നും പറയുന്നു.

പുതുതായി ചുമതലയേറ്റ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അഞ്ചു വർഷത്തെ വികസന സ്വപ്നങ്ങൾ ജനങ്ങൾ ആത്മാർഥമായി ഉൾക്കൊള്ളുന്നതായും,മേൽ വിഷയത്തിൽ മന്ത്രിയുടെ അടിയന്തര ശ്രദ്ധ ഉണ്ടാവണമെന്നും വിഭാവനം ചെയ്ത രീതിയിൽ പണികൾ പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകണമെന്നും ജോർജ് മാത്യു മന്ത്രി മുഹമ്മദ് റിയാസി ന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.

kozhikode news
Advertisment