കൂത്താട്ടുകുളം-മരങ്ങാട്ടുപള്ളി-തിരുവനന്തപുരം ബസ് സർവീസ് പുനരാരംഭിക്കണം: പഞ്ചായത്ത്‌ പ്രസിഡന്റുമാർ

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: അന്തരിച്ച മുൻ രാഷ്‌ട്രപതി കെ.ആർ നാരായണനോടുള്ള ആദരസൂചകമായി ആരംഭിച്ച കൂത്താട്ടുകുളം-മരങ്ങാട്ടുപള്ളി-തിരുവനന്തപുരം ബസ് സർവീസ് ഏറെ നാളായി നിലച്ച അവസ്ഥയിലാണ്.

വെളിയന്നൂരും ഉഴവൂരും മരങ്ങാട്ടുപള്ളിയിലും ഉള്ള ജനങ്ങൾക്ക്‌ വളരെയേറെ പ്രയോജനപ്രദമായ ഈ സർവീസ് പുനരാരംഭിക്കണം എന്ന് ആവശ്യപെട്ട് മരങ്ങാട്ടുപള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബെൽജി ഇമ്മാനുവേൽ, ഉഴവൂർ പഞ്ചായത്ത്‌ പ്രെസിഡന്റ്റ് ജോണിസ് പി സ്റ്റീഫൻ, വെളിയന്നൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സണ്ണി പുതിയിടം എന്നിവർ സംയുക്തമായി തയാറാക്കിയ നിവേദനം ഗതാഗത മന്ത്രി ആന്റണി രാജുവിന് അയച്ചു.

publive-image

കെ.ആർ നാരായൺ സാറിനോടുള്ള സ്മരണ നിലനിർത്തുന്നതിനും ജനങ്ങളുടെ ആവശ്യം പരിഗണിച്ചും ഈ സർവീസ് ആരംഭിക്കണം എന്ന് പഞ്ചായത്ത്‌ പ്രസിഡന്‍റുമാർ ആവശ്യപ്പെട്ടു.

uzhavoor news
Advertisment