ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update
അന്യായമായ പെട്രോൾ ഡീസൽ വിലവർധനവിനെതിരെ മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കേന്ദ്രസർക്കാർ സ്ഥാപനമായ മോങ്ങം പോസ്റ്റ് ഓഫീസിനു മുൻപിൽ വെച്ച് നടത്തിയ പ്രതിഷേധ ധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സത്യൻ പൂക്കോട്ടൂർ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അജ്മൽ അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പർ ബി കുഞ്ഞയ്മുട്ടി ഹാജി മുഖ്യപ്രഭാഷണം നടത്തി.
Advertisment
ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടിപി യൂസഫ്, സി കെ ഷാഫി, ബംഗാളത്ത് കുഞ്ഞഹമ്മദ് , മുൻ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ആനത്താൻ അബൂബക്കർ ഹാജി, മണ്ഡലം കോൺഗ്രസ് ഭാരവാഹികളായ ടി പി സലീം മാസ്റ്റർ, മുക്കണ്ണൻ അബ്ദുറഹ്മാൻ, ബംഗാളത്ത് സമീർ, ആഷിഖ് കെ, മുബാറക്ക് കുരിക്കൾ, പി സി നാരായണൻ, അബ്ദുറസാഖ് മുക്കൻ, സിടി ബിച്ചിക്കോയ, ചിന്നപ്പൻ മോങ്ങം, ചന്തു, രജീഷ്, സി കെ ബാപ്പുട്ടി എന്നിവർ പ്രതിഷേധ ധർണയ്ക്ക് ആശംസകളർപ്പിച്ചു.