പെട്രോള്‍, ഡീസല്‍ വില്‍പ്പന കുതിച്ചുയർന്നു: പെട്രോള്‍ വില്‍പ്പന 13.2 ശതമാനം ഉയര്‍ന്ന് 2.65 ദശലക്ഷം ടണ്ണിലെത്തി

author-image
Charlie
New Update

publive-image

തിരുവനന്തപുരം: 2022 സെപ്റ്റംബറില്‍ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പന കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ട്. ഉത്സവ സീസണും മണ്‍സൂണ്‍ അവസാനിക്കുന്നതും ആവശ്യം ഉയര്‍ത്തിയതായും വര്‍ദ്ധിച്ച സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് വില്‍പ്പനയിലെ ഈ കുതിപ്പ്. കഴിഞ്ഞ മാസം പെട്രോള്‍ വില്‍പ്പന 13.2 ശതമാനം ഉയര്‍ന്ന് 2.65 ദശലക്ഷം ടണ്ണിലെത്തി. ഒരു വര്‍ഷം മുമ്പ് ഇതേ മാസത്തെ 2.34 ദശലക്ഷം ടണ്ണിനെ അപേക്ഷിച്ചാണ് ഈ വര്‍ദ്ധനവ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

2020 സെപ്റ്റംബറില്‍, കോവിഡ് -19 ആഘാതം കാരണം വില്‍പ്പന 20.7 ശതമാനമായി കുറഞ്ഞിരുന്നു. കൂടാതെ, കഴിഞ്ഞ മാസത്തെ പെട്രോള്‍ വില്‍പ്പന 2019 സെപ്റ്റംബറിലെ പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള സമയത്തേക്കാള്‍ 23.3 ശതമാനം കൂടുതലാണ്. എന്നിരുന്നാലും, 2022 ഓഗസ്റ്റ് മുതല്‍ പെട്രോളിന്റെ ആവശ്യം 1.9 ശതമാനം ഇടിഞ്ഞതായും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. രാജ്യത്തെ ഡീസല്‍ വില്‍പ്പനയും 2022 സെപ്റ്റംബറില്‍ 22.6 ശതമാനം ഉയര്‍ന്ന് 5.99 ദശലക്ഷം ടണ്ണിലെത്തി. 2020 സെപ്റ്റംബറില്‍ ഡീസല്‍ ഉപഭോഗം 23.7 ശതമാനം കുറവായിരുന്നു. കഴിഞ്ഞ മാസത്തെ ഡീസല്‍ വില്‍പ്പന 2019-ലെ കോവിഡിന് മുമ്പുള്ള കാലയളവിനേക്കാള്‍ ഏകദേശം 15 ശതമാനം കൂടുതലാണ്. ഈ വര്‍ഷം ജൂലൈയെ അപേക്ഷിച്ച് ഓഗസ്റ്റില്‍ ഡീസല്‍ വില്‍പ്പനയില്‍ അഞ്ച് ശതമാനത്തോളം ഇടിവുണ്ടായി. എങ്കിലും, ഓഗസ്റ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം ഡീസലിന്റെ ആവശ്യം 1.3 ശതമാനം ഉയര്‍ന്നു.

രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും മണ്‍സൂണ്‍ മഴ അവസാനിച്ചതും കാര്‍ഷിക സീസണിലെ ഉയര്‍ച്ചയും ഡീസല്‍ ഡിമാന്‍ഡ് ഉയരാന്‍ കാരണമായത്. മഴ സാധാരണയായി ഡീസല്‍ ശക്തമായി ഉപയോഗിക്കുന്ന കാര്‍ഷിക മേഖലയില്‍ നിന്നുള്ള ചരക്ക് നീക്കം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളെ നിയന്ത്രിക്കുന്നു. ഉത്സവ സീസണിന്റെ വരവ് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കാനും ഡിമാന്‍ഡ് ഉയരാനും സഹായിച്ചു. രാജ്യം കൊവിഡ് ലോക്ക്ഡൗണുകള്‍ ലഘൂകരിച്ചതിനുശേഷം ഏഴ് ശതമാനം ശക്തമായ സാമ്പത്തിക വളര്‍ച്ചയോടെ, ഇന്ത്യയുടെ എണ്ണ ആവശ്യകത ക്രമാനുഗതമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

Advertisment