New Update
Advertisment
കൊൽക്കത്ത: ദിനംപ്രതി ഇന്ധനവില കുതിച്ചുയർന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാൾ ജനതയ്ക്ക് നേരിയ ആശ്വാസമായി സംസ്ഥാന സർക്കാർ തീരുമാനം. പെട്രോളിനും ഡീസലിനും ഓരോ രൂപ വീതം കുറയ്ക്കാൻ ബംഗാൾ സർക്കാർ തീരുമാനിച്ചു. ഇന്ന് അർഗദ്ധരാത്രിയോടെ വിലക്കുറവ് പ്രാബല്യത്തിൽ വരും.
സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായി നിൽക്കെയാണഅ സർക്കാരിന്റെ തീരുമാനമെന്നും ശ്രദ്ധേയമാണ്. നികുതിയിൽ ഇളവ് വരുത്തിയാണ് ബംഗാൾ സർക്കാർ പെട്രോളിനും ഡീസലിനും ഓരോ രൂപ കുറവ് വരുത്തുക. അതേസമയം ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ തയ്യാറെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതരാമൻ പറഞ്ഞിരുന്നു.