മൊറയൂർ: കോവിഡ് 19 മഹാമാരി കാലത്തും സാധാരണ ജനങ്ങളെ വെല്ലുവിളിച്ച് പെട്രോളിനും ഡീസലിനും അന്യായമായ നികുതി ഈടാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇന്ധന വിലവർദ്ധനവ് സൃഷ്ടിച്ച് പെട്രോളിനും ഡീസലിനും സെഞ്ച്വറിയിലേക്ക് എത്തിച്ച നടപടിയിൽ മൊറയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കഴിഞ്ഞദിവസം വൈകീട്ട് 5 മണിക്ക് മൊറയൂർ പെട്രോൾ പമ്പിന് മുമ്പിൽ പ്രതിഷേധം രേഖപ്പെടുത്തി.
/sathyam/media/post_attachments/1O9uC5QXPxKpVLyTNV63.jpg)
പെട്രോൾ പമ്പിന് മുമ്പിൽ സെഞ്ചുറി അടിച്ചതിൻ്റെ പ്രതീകാത്മകമായി ബാറ്റും ഹെൽമറ്റും ഉയർത്തിക്കൊണ്ട് പ്രതിഷേധ സമരം ഡിസിസി ജനറൽ സെക്രട്ടറി പി ആർ രോഹിൽനാഥ് ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ആനത്താൻ അജ്മൽ അദ്ധ്യക്ഷത വഹിച്ചു.
കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചു നടത്തിയ പരിപാടിയില് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ടി പി യൂസുഫ്, മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ടുമാരായ പാറക്കുന്നൻ കുഞ്ഞാപ്പു, ആനക്കച്ചേരി മുജീബ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ കെ മുഹമ്മദ് റാഫി, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ചന്തു മോങ്ങം, കെഎസ്‌യു മണ്ഡലം പ്രസിഡണ്ട് നൗഷാദ് എ കെ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ വിപി സുലൈമാൻ, ഫായിസ് പെരുമ്പിലായി, ഫർഹാൻ പൂക്കോടൻ, ടിപി ഷബീർ ഹുസ്സൈൻ എന്നിവർ ആശംസകൾ അർപ്പിച്ചു.